തമിഴ്നാട്ടിൽ തലൈവർ എന്നാൽ ഒരാൾ മാത്രമേയുള്ളൂ, ഞങ്ങൾ ഒന്നിച്ചു താമസിച്ചവരാണ്: സൂപ്പർസ്റ്റാർ വിവാദത്തിൽ ബാല

തമിഴ് നാട്ടിൽ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നുകൊണ്ടിരിക്കുന്ന സൂപ്പർസ്റ്റാർ വിവാദത്തിൽ പ്രതികരിച്ച് നടൻ ബാല. തമിഴ്നാട്ടിൽ തലൈവർ എന്നാൽ ഒരാൾ മാത്രമേയുള്ളൂ, അത് സൂപ്പർസ്റ്റാർ രജനികാന്താണെന്ന് ബാല പറഞ്ഞു. വിജയ് സാറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെങ്കിലും ബന്ധം വേറെ സത്യം വേറെ എന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാല പ്രതികരിച്ചു.

ബാല പറഞ്ഞത്

വിജയ് സാറിന്റെ കുടുംബവും ഞങ്ങളുടെ കുടുംബവും അടുത്ത ബന്ധമുള്ളവരാണ്. ഞങ്ങൾ വർഷങ്ങളായി ഒരേ സ്ഥലത്ത് ഒന്നിച്ചു താമസിച്ചവരാണ്. അവിടെ ഒരുപാട് സിനിമക്കാർ ഉണ്ടായിരുന്നു. എന്റെ വീടും അദ്ദേഹത്തിന്റെ വീടും തമ്മിൽ ഒരു റോഡ് മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളു.

ALSO READ: ഇരുനൂറ് തികയ്ക്കാതെ പാകിസ്ഥാൻ, പിടിച്ചുകെട്ടി ഇന്ത്യ

പക്ഷേ ബന്ധം വേറെ സത്യം വേറെ. തമിഴ്നാട്ടിൽ തലൈവർ എന്നാൽ ഒരാൾ മാത്രമേയുള്ളൂ. അത് സൂപ്പർസ്റ്റാർ രജനികാന്താണ്. തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യ മൊത്തം അങ്ങനെയാണ്. ഒരു പടം ഇറങ്ങിയാൽ 200 കോടി നേടുന്നുണ്ട്. ഇപ്പോൾ ജവാൻ എന്ന സിനിമ ഇറങ്ങി, അത് 1000 കോടി ബോക്സ്‌ ഓഫീസിൽ നേടി. ഇനി അടുത്ത വിജയ് പടം ഇറങ്ങട്ടെ അത് 1400 കോടി അടിക്കട്ടെ.

എല്ലാവരും സന്തോഷമായി ഇരിക്കട്ടെ. അതല്ലേ നല്ലത്. എല്ലാവരും ഒരുപോലെ വളരണം. അതാണ് ആരോഗ്യകരമായ മത്സരം. ഒരു ലക്ഷ്യം സാധ്യമായി കഴിഞ്ഞാൽ അടുത്തതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടേയിരിക്കണം. അപ്പോഴല്ലേ വളർച്ചയുണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News