‘എന്നെ സ്‌നേഹിച്ച എല്ലാവര്‍ക്കും’ നന്ദി നടന്‍ ബാല

അസുഖ ബാധിതനായിരുന്ന സമയത്ത് തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ബാല. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ബാല നന്ദി വാക്കുകളുമായി എത്തിയത്.

എല്ലാവരോടും സംസാരിച്ചിട്ട് ഏകദേശം രണ്ടു മാസമായി. ജന്മദിനത്തില്‍ ലക്ഷക്കണക്കിനാളുകള്‍ തന്നെ സ്‌നേഹിക്കുന്ന കാര്യം തിരിച്ചറിഞ്ഞുവെന്ന് ബാല പറഞ്ഞു നിങ്ങളുടെ സത്യസന്ധമായ പ്രാര്‍ഥനയും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും വീണ്ടുമൊരു പുതിയ ജീവിതവുമായി മുന്നോട്ട് പോകുന്നു.

ജീവിതത്തില്‍ ജയിക്കാന്‍ പറ്റാത്ത ഒരെയൊരു കാര്യം മാത്രമേയുള്ളൂ. എന്നെ സംബന്ധിച്ചടത്തോളം അത് സ്‌നേഹമാണ്. ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു. സമയം എന്നത് വലിയൊരു യാഥാര്‍ഥ്യമാണ്. ഏത് നിമിഷവും എന്തുവേണോ സംഭവിക്കാം. ജീവിതം മാറാന്‍ ഒരു സെക്കന്റ് മതി.

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് ബാലയിപ്പോള്‍. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനമായി അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News