“ചെകുത്താന്‍ വിഷം, ഞാന്‍ പത്ത് വര്‍ഷമായി റേപ്പ് ചെയ്തു കൊണ്ടിരുന്നാല്‍ നിങ്ങള്‍ വെറുതെ വിടുമോ”: നടന്‍ ബാല

യൂട്യൂബര്‍ ചെകുത്താനെതിരെ ആരോപണങ്ങളുമായി  നടന്‍ ബാല. വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ്‌ ചെകുത്താനെന്നും നിവർത്തി കേടുകൊണ്ടാണ് ആ വീട്ടിൽ പോയതെന്നും ബാല പറഞ്ഞു. കുടുംബത്തിനൊപ്പം കാണാൻ കൊള്ളാത്തവയാണ് ചെകുത്താന്‍റെ വീഡിയോകൾ. പണം ഉണ്ടാക്കാൻ യൂട്യൂബിൽ എന്തും പറയാമെന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗിക്കുന്നവരാണ് ഇവർ. തന്‍റെ കൈയിൽ തെളിവുണ്ട്.  നടന്മാരെയെല്ലാം മോശമായി പറയുന്നു.  സിനിമകൾ ക്ക് റിവ്യൂ പറഞ്ഞോളൂ. അതിന് കുടുബത്തെ അധിക്ഷേപിക്കണോയെന്നും അദ്ദേഹം ചോദിച്ചു. ചെകുത്താനെ ഒന്ന് ഉപദേശിക്കാനാണ് പോയത് പക്ഷെ എന്നെ ഗുണ്ടയാക്കി- ബാല പറഞ്ഞു.

ALSO READ: ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ; ‘ചെകുത്താന്റെ’ റൂമില്‍ നടന്നതിതാണ്: വീഡിയോ പുറത്തുവിട്ട് ബാല

ബാലയുടെ വാക്കുകള്‍:

വിഷമാണ് ചെകുത്താന്‍. പത്ത് വര്‍ഷമായി അയാള്‍ ഇത് ചെയ്യുന്നുണ്ട്..ഞാന്‍ പത്ത് വര്‍ഷമായി റേപ്പ് ചെയ്തു കൊണ്ടിരുന്നാല്‍ നിങ്ങള്‍ വെറുതെ വിടുമോ.. ഞാന്‍ ആദ്യം തുടങ്ങിവെച്ചു എന്നതേയുള്ളു. മാധ്യമ പ്രവര്‍ത്തകരുടെ അടക്കം വില കളയുന്നത് ഇവനെ പോലുളളവരാണ്. സിനിമാ താരങ്ങള്‍ ഇല്ലെങ്കില്‍ മീഡിയ ഇല്ല. മീഡിയ ഇല്ലെങ്കില്‍ സിനിമാ താരങ്ങളും ഇല്ല. പരസ്പര ബഹുമാനം വേണം.

മോഹന്‍ലാല്‍ പാര്‍ട്ടി നടത്തിയോ.. ഇയാള്‍ അത് കണ്ടോ..മമ്മൂട്ടിയെ മോഹന്‍ലാലുമൊക്കെ ലെജന്‍ഡ്സ് ആണ്. ഇയാള്‍ക്കെങ്ങനെ അവരെ കുറിച്ച് പറയാനാകും.

ഇതിനെതിരെ മുഖ്യധാര മാധ്യമപ്രവര്‍ത്തകര്‍ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല.  മലയാള സിനിമയില്‍ ഏറ്റവും കൂടതല്‍ ചാരിറ്റി ചെയ്യുന്ന നടനാണ് മമ്മൂട്ടി. ലാലേട്ടന്‍ നിരവധി പേര്‍ക്ക് വീല്‍ചെയര്‍ കൊടുത്തു. ഇത്രയും നല്ല ആള്‍ക്കാര്‍ക്കെതിരെയാണ് ഇവര്‍ ഇങ്ങനെയൊക്കെ പറയുന്നത്.

ഇപ്പോള്‍ ഞാന്‍ തുടങ്ങിവെച്ചു. ഇനി ചോദിക്കേണ്ടത് നിങ്ങളാണ്. എനിക്ക് 57 സ്റ്റിച്ചുകള്‍ ഉണ്ട്. ബ്ലീഡിംഗ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. എന്നിട്ടും ഞാന്‍ കേറി പോയി. ഞാന്‍ വെള്ളം ചോദിച്ചു. അവന്‍ വെള്ളം തന്നു.

എന്‍റെ കൂടെ രണ്ട് ഗുണ്ടകള്‍ വന്നു എന്നൊക്കെ പറയുന്നതില്‍ വിഷമം ഉണ്ട്. എനിക്ക് കരള്‍ പകുത്ത് തന്ന ജേക്കബ് , എന്‍റെ ഭാര്യ എലിസബത്ത്, എന്‍റെ ജിം ട്രെയിനര്‍ എന്നിവരാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. ഇവരെ എങ്ങനെ ഗുണ്ടകള്‍ എന്ന് വിളിക്കാന്‍ ക‍ഴിയും.

കുടുംബത്തോടൊപ്പം ചെകുത്താന്‍റെ വീഡിയോ കാണാന്‍ ക‍ഴിയുമോ..ചാണ്ടി ഉമ്മന്‍ എവിടുന്ന് വന്നു. നരേന്ദ്രമോദിയെ ഞാന്‍ വിളിച്ചു എന്നും പറയും. ഇതെല്ലാം കണ്ടെന്‍റാണ്. ബിസിനസ് ആണ്.

ALSO READ: തന്റെ കിടിലന്‍ ചിത്രവുമായി പ്രയാഗ മാര്‍ട്ടിന്‍; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News