നടന്‍ ബാല അറസ്റ്റില്‍; നടപടി മുൻ ഭാര്യയുടെ പരാതിയിൽ

നടന്‍ ബാല അറസ്റ്റില്‍. മുന്‍ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എറണാകുളം കടവന്ത്ര പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതാണ് പരാതി. ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് നടന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

ALSO READ: നടിയെ ആക്രമിച്ച സംഭവം; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച കേസില്‍ അതിജീവിതയുടെ ഉപഹർജിയിൽ വിധി ഇന്ന്

ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് ബാലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാലയുടെ മാനേജറും അറസ്റ്റിലായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മകളെ മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടെന്നും പരാതിയിലുണ്ട്. വിവാഹ മോചന കരാര്‍ ലംഘിച്ചു.മാധ്യമങ്ങളിലൂടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുത് എന്ന ധാരണ തെറ്റിച്ചു. കുട്ടിയോട് ക്രൂരത കാട്ടിയെന്നും എഫ്‌ഐആര്‍. തന്നെയും മകളേയും ബാല ശല്യപ്പെടുത്തുന്നുവെന്നും പരാതിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk