എന്റെ സ്വന്തം മകള്‍ക്ക് അച്ഛനില്ലേ, ഒരുത്തനെങ്കിലും എന്നെ വിളിച്ചോ? എല്ലാവരും മറന്നു; വീഡിയോയുമായി ബാല

മകളുടെ പിറന്നാള്‍ ദിനം ഒരു വീഡിയോ പങ്കുവെച്ച് നടന്‍ ബാല. മകള്‍ പാപ്പുവിന്റെ പിറന്നാള്‍ ദിവസം തന്നെ ആരും വിളിക്കാത്തതിലുള്ള വിഷമമാണ് താരം വിഡിയോയിലൂടെ പറയുന്നത്.

Also Read : തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികളുടെ തമ്മിലടി

എന്റെ മകളെ കുറിച്ചുള്ള ഓര്‍മകള്‍ എനിക്ക് മറക്കാനാവില്ല. എന്നെ സ്‌നേഹിക്കുന്നവര്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഞാന്‍ സഹായിച്ചവര്‍ ഒരുപാട് പേര്, എന്റെ വീട്ടിലെ ആളുകള്‍ ആരെങ്കിലും ഒരാള്‍ക്ക് എന്നെ വിളിക്കാമായിരുന്നില്ലേ, ഇത്രയും നേരം കാത്തിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ പാപ്പു, എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു – ബാല പറയുന്നു

”എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ വിളിക്കുമായിരുന്നു. ഹാപ്പി ബര്‍ത്ത്ഡേ പാപ്പു. നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ സ്‌പെഷല്‍ ഡേ നിങ്ങള്‍ എല്ലാവരും മറന്നെങ്കില്‍ കുഴപ്പമില്ല. നിനക്ക് ഞാന്‍ ഉണ്ട് പാപ്പു. ഡാഡി ഉണ്ട്.

ആത്മാര്‍ഥമായി നമ്മള്‍ ഒരാളെ സ്‌നേഹിച്ചുകഴിഞ്ഞാല്‍ മരിച്ചാലും ശരി, അത് കഴിഞ്ഞാലും ശരി ചില ഓര്‍മകള്‍ മനസ്സില്‍ നിന്നും പോകില്ല. നമ്മള്‍ ലോകത്ത് എവിടെയാണെങ്കിലും ആ ഓര്‍മകള്‍ മറക്കാന്‍ പറ്റില്ല. കുറച്ചുകഴിഞ്ഞാല്‍ ഓര്‍മകള്‍ മാറിവരും അതാണ് ജീവിതം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ മനസ്സില്‍ ഒരിക്കലും മായാത്ത ഓര്‍മയാണ് എന്റെ മകള്‍.

എന്റെ മകളെ കുറിച്ചുള്ള ഓര്‍മകള്‍ എനിക്ക് മറക്കാനാവില്ല. എന്നെ സ്‌നേഹിക്കുന്നവര്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഞാന്‍ സഹായിച്ചവര്‍ ഒരുപാട് പേര്, എന്റെ വീട്ടിലെ ആളുകള്‍ ആരെങ്കിലും ഒരാള്‍ക്ക് എന്നെ വിളിക്കാമായിരുന്നില്ലേ, ഇത്രയും നേരം കാത്തിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ പാപ്പു, എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു.

Also Read : നിര്‍മാതാവുമായുള്ള വിവാഹം: “നിങ്ങളാരാണെന്ന് നിങ്ങള്‍ക്കറിയാം”, ശാന്തരായിരിക്കണമെന്ന് തൃഷ

ഞാന്‍ ഇന്ന് മീഡിയയെ കണ്ടതാണ് ഒറ്റ ആള് പോലും ചോദിച്ചില്ല. എത്ര അഭിമുഖങ്ങള്‍ ഞാന്‍ കൊടുത്തിട്ടുണ്ട്, അവര്‍ പോലും എന്നോട് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ചോദിച്ചില്ല. എന്റെ സ്വന്തം മകള്‍ക്ക് അച്ഛനില്ലേ, ഒരുത്തന്‍ എങ്കിലും എന്നെ വിളിച്ചോ, ആര്‍ക്കെങ്കിലും എന്നെ വിളിക്കാമായിരുന്നില്ലേ. എല്ലാവരും മറന്നു. പാപ്പു നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകള്‍ക്ക് ഞാനില്ലേ… പാപ്പു നിനക്ക് അച്ഛനുണ്ട്. ഡാഡിയുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ പാപ്പു.”- മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പങ്കുവച്ച വീഡിയോയില്‍ ബാല പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News