‘ചെകുത്താനെ പൂട്ടും; ഒരു കോടി രൂപ നഷ്ടം വന്നാലും നിയമപരമായി നേരിടും’; സന്തോഷ് വര്‍ക്കിക്കൊപ്പം ലൈവില്‍ വന്ന് ബാല

ചെകുത്താന്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ അജു അലക്‌സിനെ നിയമപരമായി നേരിടുമെന്ന് നടന്‍ ബാല. ആറാട്ട് എന്ന ചിത്രത്തിന് റിവ്യൂ നല്‍കി ശ്രദ്ധേയനായ സന്തോഷ് വര്‍ക്കിക്കൊപ്പം ഫേസ്ബുക്ക് ലൈവിലെത്തിയാണ് ബാല പ്രതികരിച്ചത്. ഒരു കോടി രൂപ നഷ്ടം വന്നാലും ചെകുത്താനെതിരെ കേസ് നല്‍കുമെന്നും ബാല പറഞ്ഞു.

Also read- ‘ഉമ്മൻചാണ്ടി ദൈവമല്ല നന്മയുള്ള മനുഷ്യൻ’, നാളെ മിത്തെന്ന് വിളിക്കാൻ ഇന്നൊരു ദൈവം വേണ്ട, ചതിക്കുഴിയില്‍ വീഴാതിരിക്കുക: പി ആർ ഒ റോബർട്ട്

ബാല സന്തോഷ് വര്‍ക്കിയെ പൂട്ടിയിട്ടും ഭീഷണിപ്പെടുത്തിയുമാണ് തനിക്കെതിരെ കാര്യങ്ങള്‍ പറയിപ്പിച്ചതെന്നുള്ള ചെകുത്താന്റെ ആരോപണങ്ങള്‍ സന്തോഷ് വര്‍ക്കി തള്ളി. താന്‍ ഒറ്റയ്ക്ക് സ്‌കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നത്. തനിക്ക് ഒഡിയിയാണ്. ഇരുപത് വര്‍ഷമായി ചികിത്സയിലാണ്. എപ്പോഴും മരുന്ന് കൊണ്ടുനടക്കുന്നുണ്ട്. അടുത്തിടെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നുവെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

Also read- ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം; ക്രൈസ്തവ സഭാധ്യക്ഷന്മാരോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തന്റെ ഓര്‍മയ്ക്ക് പ്രശ്‌നങ്ങളുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. ബാല തന്നെ പൂട്ടിയിട്ടു എന്നുള്ള ആരോപണം തെറ്റാണ്. തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോണ്‍ തട്ടിപ്പറിക്കുകയോ ചെയ്തിട്ടില്ലെന്നും ബാലയുടെ ചോദ്യങ്ങള്‍ക്ക് സന്തോഷ് വര്‍ക്കി മറുപടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here