നടൻ ബാല വീണ്ടും വിവാഹിതനായി, എറണാകുളത്തെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം

നടൻ ബാല വീണ്ടും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നടൻ്റെ ബന്ധുവായ കോകിലയാണ് വധു. നടൻ്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ബാലയുടെ നാലാം വിവാഹമായിരുന്നു ഇത്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ മുൻ ഭാര്യ. ആ ബന്ധത്തിൽ അവന്തിക എന്നൊരു മകളും ബാലക്കുണ്ട്. ശേഷം ഇരുവരും ബന്ധം വേര്‍പ്പെടുത്തി.

ALSO READ: നയോമി താരമായി, കേരളത്തിലല്ല.. അങ്ങ് യുഎഇയിൽ.! അഭിനന്ദനങ്ങളറിയിച്ച് മന്ത്രി സജി ചെറിയാൻ

തുടർന്ന് ഡോക്ടര്‍ എലിസബത്തിനെ ബാല വിവാഹം ചെയ്തു. ഈ വിവാഹവും ഏറെ ചര്‍ച്ചയായിരുന്നു. പക്ഷേ, കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഈ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല. ഇപ്പോൾ വിവാഹം ചെയ്തിട്ടുള്ള കോകില ബാലയുടെ അമ്മാവൻ്റെ മകളും തമിഴ്നാട് സ്വദേശിയുമാണ്. കോകിലയുമായുള്ളത് ഏറെക്കാലത്തെ ബന്ധമാണെന്നും അനുഗ്രഹിക്കാൻ പറ്റുന്നവർ അനുഗ്രഹിക്കണമെന്നും വിവാഹ ശേഷം ബാല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News