കടന്നുപോയത് ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയും; വീഡിയോയുമായി എലിസബത്ത്

നടന്‍ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയതെന്നും എലിസബത്ത് ഫെയസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി തുടര്‍ന്നും പ്രാര്‍ത്ഥനകള്‍ വേണം. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണെന്നും എലിസബത്ത് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

എലിസബത്തിന്റെ വാക്കുകള്‍;

കുറേ പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചുമൊക്ക കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രാര്‍ത്ഥനകള്‍ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. ആരോ?ഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാന്‍ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും.

വീട്ടില്‍ തന്നെ ആയിരിക്കും. രണ്ട് മാസമായി വിഡിയോകളൊന്നും തന്നെ ഞങ്ങള്‍ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്‌ഡേറ്റ്‌സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നത്.

ഇടയില്‍ ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറി വന്നിരുന്നു. ആശുപത്രിയില്‍ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണെന്നും എലിസബത്ത് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News