‘ഇത് പുതിയ ട്രാപ്പ്, വെളുപ്പിനെ കൈക്കുഞ്ഞുമായി യുവതി വീടിന് മുന്നില്‍, വാതില്‍ തട്ടിത്തുറക്കാന്‍ ശ്രമം’; ആരോപണവുമായി ബാല

പുതിയ വാദവുമായി നടന്‍ ബാല വീണ്ടും രംഗത്ത്. വീട്ടില്‍ ആരെല്ലാമോ അതിക്രമിച്ചു കയറാന്‍ ശ്രമം നടത്തി എന്നാണ് നടന്റെ വാദം. വെളുപ്പിന് മൂന്നേമുക്കാലോടുകൂടി വീടിനു പുറത്തുനടന്ന സംഭവങ്ങളുടെ വീഡിയോയാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

വീടിനു പുറത്തു സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഒരു സ്ത്രീയും കുട്ടിയും അവര്‍ക്കൊപ്പം ഒരു യുവാവുമാണ് ഉള്ളത്.

ബാലയുടെ വാക്കുകള്‍:

വീടിന്റെ പ്രവേശന കവാടത്തില്‍ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോര്‍ തുറക്കുന്നതും കാണാം. എന്നാല്‍ ഇവര്‍ മാത്രമല്ല, വേറെയും ആള്‍ക്കാര്‍ വീടിനു പുറത്ത് ആ നേരത്ത് ഉണ്ടായിരുന്നു. കോളിംഗ് ബെല്‍ അടിക്കുകയും, വാതില്‍ തട്ടി തുറക്കാനും ശ്രമം നടന്നു. ആരും ആരുടേയും വീട്ടില്‍ ഈ നേരത്ത് വന്നു വാതില്‍ തുറക്കാന്‍ ശ്രമിക്കാന്‍ സാധ്യതയില്ല.

ഇതൊരു കെണിയാണ്. തന്നെ കുടുക്കാനുള്ള ശ്രമമാണ്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം കാര്യങ്ങള്‍ നേരിടുന്നത്. എന്നാലും താന്‍ തന്റെ വാക്കില്‍ ഉറച്ചു നില്‍ക്കുന്നു. വാക്ക് വാക്കാണ് എന്നും നടന്‍ ക്യാപ്ഷനില്‍ പറയുന്നു.

Also Read : കൂട്ടക്കുരുതിക്ക് അറുതിയില്ല; ഗാസയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയുടെ പേരില്‍ മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ ബാലയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാന്യത്തില്‍ വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News