പൂർണമായും പരാലിസിസ് അവസ്ഥയിൽ;മെഡിക്കൽ സയൻസിൽ ഇല്ലാത്ത അത്ഭുതം നടന്നു; നടൻ ബാല

മെഡിക്കൽ സയൻസിൽ ഇല്ലാത്ത അത്ഭുതം തന്റെ കാര്യത്തിൽ നടന്നുവെന്ന് വിശ്വസിക്കുന്നതായി പ്രിയ താരം ബാല. ഒരു അഭിമുഖത്തിലാണ് താരം തന്റെ ആരോഗ്യത്തെയും ആശുപത്രിവാസത്തെയും കുറിച്ച് പറഞ്ഞത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പഴയതുപോലെ തന്നെ താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

തന്റെ കാര്യത്തിൽ മെഡിക്കൽ സയൻസിൽ ഇല്ലാത്ത അത്ഭുതം നടന്നുവെന്ന് വിശ്വസിക്കുന്നു. പൂർണമായും പരാലിസിസ് അവസ്ഥയിൽ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയിൽ അമ്മയെ കാര്യങ്ങൾ അറിയിച്ചതെന്ന് ബാല പറയുന്നു. എന്നാൽ അവസാന അരമണിക്കൂറിൽ എന്തോ അത്ഭുതം നടന്ന് പെട്ടന്ന് സുഖപ്പെടാൻ തുടങ്ങുകയായിരുന്നുവെന്നുമാണ് ബാല പറഞ്ഞത്.

also read; ചരിത്രം കുറിക്കാൻ ചന്ദ്രയാൻ 3 ; വിക്ഷേപണം പൂർത്തിയായി

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടിയിരുന്ന താരത്തിന് നിരവധിപേരാണ് കരൾ പകുത്ത് നൽകാൻ തയ്യാറായി മുന്നോട്ട് വന്നത്. അതിൽ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ തന്റെ രണ്ടാം ജീവിതത്തിലേക്കുള്ള തിരിച്ചു വരവിലാണ് ബാല. നടന്റെ ആരോഗ്യം എത്രയും വേഗം സുഖപ്രാപിക്കട്ടെ എന്ന ആശംസയുമായി നിരവധി ആരാധകരായിരുന്നു ആശംസകൾ നേർന്നത്.

also read; വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് സെമിയിൽ ആര്യന സബലേങ്കക്ക് തോൽവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration