‘എന്റെ സഹായം വാങ്ങിയ ആള്‍ ഞാന്‍ ഗുരുതരാവസ്ഥയിലായപ്പോള്‍ യൂട്യൂബില്‍ എന്നെക്കുറിച്ച് മോശം പറഞ്ഞു’: ബാല

തന്റെ സഹായം വാങ്ങിയ ആള്‍ താന്‍ ഗുരുതരാവസ്ഥയില്‍ ആയപ്പോള്‍ തന്നെപ്പറ്റി മോശം പറഞ്ഞുവെന്ന് നടന്‍ ബാല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ആരോപണവുമായി രംഗത്തെത്തിയത്. കുറേ ആളുകളുമായി തനിക്ക് പിണക്കമുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ ആശുപത്രിയിലായ സമയത്ത് ആദ്യം വന്നത് അവരായിരുന്നുവെന്നും ബാല പറഞ്ഞു.

താന്‍ ഐസോലേഷന്‍ ഐ.സി.യുവില്‍ കിടന്നപ്പോള്‍ പുറം ലോകം എന്താണെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. ആ ഒരു അവസ്ഥ കഴിഞ്ഞിട്ടാണ് താന്‍ റൂമിലേക്ക് വരുന്നത്. അപ്പോള്‍ ഓപ്പറേഷന്‍ ഒന്നും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. റൂമില്‍ ഇരുന്നപ്പോള്‍ താന്‍ ചില വീഡിയോസ് കണ്ടു, അപ്പോള്‍ തന്നെ ഫോണ്‍ ഓഫ് ചെയ്തു. എന്നിട്ട് ഫോണേ വേണ്ട എന്ന് തീരുമാനിച്ചു. പേരെടുത്തു പറയുന്നില്ല, സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാളാണ്. അദ്ദേഹം തന്റെ വീട്ടിലേക്ക് വന്ന് മെഡിക്കല്‍ സഹായം ചോദിച്ചു. അന്ന് ബില്ലടച്ചത് താനാണെന്നും ബാല പറഞ്ഞു.

സഹായം ചെയ്യുന്നതിന് കണക്കില്ലല്ലോ. പിന്നീട് താന്‍ ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ അദ്ദേഹം ഒരു യൂട്യൂബ് ചാനലില്‍ കയറി തന്നെപ്പറ്റി മോശം പറഞ്ഞു. തനിക്ക് ഒന്നും മനസിലായില്ല. മരണകിടക്കയിലേക്ക് പോകുന്ന സമയം പോലും തനിക്ക് സുഖമാണോ എന്ന് ചോദിച്ചില്ല. തിരിച്ച് വരുമോ എന്ന് പോലും ചോദിച്ചില്ല. തനിക്ക് മോശം സാഹചര്യം ഉണ്ടായപ്പോള്‍ അയാള്‍ തന്നെ മോശം പറയുകയാണുണ്ടായതെന്നും ബാല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News