‘എന്നെ വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്നവളാണ്, ഇഷ്ടം അറിഞ്ഞപ്പോള്‍ ആദ്യം ഞെട്ടി, ഡയറി കണ്ടപ്പോള്‍ സ്‌നേഹം മനസിലായി’; ഭാര്യ കോകിലയെ കുറിച്ച് ബാല

നടന്‍ ബാല വീണ്ടും വിവാഹിതനായിരുന്നു. എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. നടന്റെ ബന്ധുവായ കോകിലയാണ് വധു. നടന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബാലയുടെ നാലാം വിവാഹമായിരുന്നു ഇത്. കുട്ടിക്കാലം മുതല്‍ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് കോകില വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞു.

‘കുട്ടിക്കാലം മുതല്‍ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് ഒരു ഡയറി വരെ ഞാന്‍ എഴുതി വച്ചിട്ടുണ്ട് വീട്ടില്‍’- കോകില പറഞ്ഞു.

കോകില ബാലയുടെ അമ്മാവന്റെ മകളും തമിഴ്‌നാട് സ്വദേശിയുമാണ്. കോകിലയുമായുള്ളത് ഏറെക്കാലത്തെ ബന്ധമാണെന്നും അനുഗ്രഹിക്കാന്‍ പറ്റുന്നവര്‍ അനുഗ്രഹിക്കണമെന്നും വിവാഹ ശേഷം ബാല പറഞ്ഞു.

‘അവളുടെ മനസിലുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ എനിക്ക് ഞെട്ടലാണ് ഉണ്ടായത്. വര്‍ഷങ്ങളായി മനസില്‍ കൊണ്ടു നടക്കുന്ന ഇഷ്ടമാണ്. ആ ഡയറി വായിച്ചപ്പോഴാണ് എനിക്കത് മനസിലായത്. എന്നെ സ്‌നേഹിക്കുന്ന ആളുണ്ടെന്ന് മനസിലാക്കി. ആ ഡയറി ഒരിക്കലും കള്ളമല്ല. അതില്‍ ആത്മാര്‍ത്ഥതയുണ്ട്. ഞാന്‍ കണ്ടു വളര്‍ന്നതാണ് അവളെ. എല്ലാവരും സന്തോഷമായിരിക്കണം. ആരുടേയും പേരെടുത്ത് പറയുന്നില്ല.

99 പേര്‍ക്ക് നല്ലതു ചെയ്തിട്ട് ഒരാള്‍ കുറ്റപ്പെടുത്തിയാല്‍ ശരിയല്ല. കാലം കടന്നുപോവുന്തോറും പക്വത വരും. ചെന്നൈയിലേക്ക് താമസം മാറുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടില്ല. കേരളം വലിയ ഇഷ്ടമാണ്. മലയാളികളെ അങ്ങനെയൊന്നും പൂര്‍ണമായി ഉപേക്ഷിച്ച് പോവില്ല. കുറേ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല.

ജീവിതത്തില്‍ എന്റെ അനുഭവത്തിലൂടെ പഠിച്ച ഒരു കാര്യമുണ്ട്. ഇപ്പോളത് പറഞ്ഞാല്‍ നിങ്ങള്‍ക്കാര്‍ക്കും മനസിലാവില്ല. മരണത്തിനു ശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയിലേക്ക് ചേരുന്ന വഴിയാണ്. അത് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും മനസിലാവും. അമ്മയോട് ഫോണില്‍ സംസാരിച്ചിരുന്നു. സന്തോഷവതിയാണ് അവരിപ്പോള്‍’- ബാല മാധ്യമങ്ങളോട് പറഞ്ഞു.

ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ മുന്‍ ഭാര്യ. ആ ബന്ധത്തില്‍ അവന്തിക എന്നൊരു മകളും ബാലക്കുണ്ട്. ശേഷം ഇരുവരും ബന്ധം വേര്‍പ്പെടുത്തി. തുടര്‍ന്ന് ഡോക്ടര്‍ എലിസബത്തിനെ ബാല വിവാഹം ചെയ്തു. ഈ വിവാഹവും ഏറെ ചര്‍ച്ചയായിരുന്നു. പക്ഷേ, കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു.  ഈ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News