“ഞാന്‍ അന്നേ പറഞ്ഞതല്ലേ ഇവന്‍ ഒരു വിഷമാണ്, ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം മോശമാണ്”; ചെകുത്താനെതിരെ ബാല

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മോഹന്‍ലാലിനെതിരെ അപകീര്‍ത്തികരമായ വീഡിയോ പങ്കുവച്ച യൂട്യൂബര്‍ ചെകുത്താനെതിരെ നടന്‍ ബാല രംഗത്ത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ബാല ചെകുത്താന്‍ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ അജു അലക്‌സിനെതിരെ രംഗത്തെത്തിയത്.

ബാലയുടെ വാക്കുകള്‍ ഇങ്ങനെ

ഒരു എട്ട്, പത്ത് മാസം മുന്‍പ് ചെകുത്താനെ അഥവ അജു അലക്‌സിനെ കുറിച്ച് ഇതല്ലേ ഞാന്‍ പറഞ്ഞത്. എല്ലാവരോടും. ഞാന്‍ എന്ത് പാപമാണ് അന്ന് ചെയ്തത്. ഇവന്‍ ഒരു വിഷമാണ്. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം മോശമാണ്. ഇതൊന്നും ചെയ്യരുത് നിര്‍ത്തണം എന്ന് പറഞ്ഞിട്ട് ഞാന്‍ പോയി. പക്ഷേ ഞാന്‍ തോക്കെടുത്തു വയലന്‍സ് എടുത്തു ബാല എന്നൊക്കെ ആയിരുന്നു വാര്‍ത്തകള്‍.

ഒരുപാട് പേരെന്നെ മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. വയനാട്ടില്‍ വലിയൊരു ദുരന്തമാണ് നടന്നത്. മനുഷ്യന് നടന്ന ഏറ്റവും വലിയ ദുരന്തം. ദുരിതബാധിതര്‍ക്ക് വേണ്ടി എല്ലാവരും കൈകോര്‍ക്കുന്നുണ്ട്. അതിലും കയറി കമന്റ് ചെയ്ത് വളരെ നെഗറ്റീവ് ആയിട്ടുള്ള കാര്യം പറഞ്ഞ് പരത്തിയിരിക്കുകയാണ് അജു അലക്‌സ്. ഇതൊക്കെ ഞാന്‍ അന്നേ പറഞ്ഞതല്ലേ. അന്ന് എന്റെ കുടുംബത്തിന് എന്തെല്ലാം വേദന ഉണ്ടായി. എന്റെ ജീവിതത്തില്‍ എന്തെല്ലാം മാറ്റം വന്നു.

നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍ വയനാടിന് വേണ്ടി മൂന്ന് കോടി രൂപ കൊടുത്തു. നമുക്ക് അറിയുന്ന കാര്യങ്ങള്‍ ഇത്രയെ ഉള്ളൂ. അറിയാത്ത കാര്യങ്ങള്‍ നിരവധിയുണ്ട്. നന്മ ചെയ്യുന്നവര്‍ ചെയ്യാത്തവരെ കുറിച്ച് എന്തെങ്കിലും കമന്റ് പറയുന്നുണ്ടോ. പിന്നെ എന്തിനാണ് ചെയ്യാത്തവര്‍ ചെയ്യുന്നവരെ കുറിച്ച് മോശമായി പറയുന്നത്? സൈബര്‍ അറ്റാക്ക് നടത്തുന്നു? അവരുടെ വ്യക്തിത്വത്തെ അറ്റാക്ക് ചെയ്യുന്നു ? സിനിമകളെ കുറിച്ച് റിവ്യു ചെയ്, ആക്ടിങ്ങിനെ കുറിച്ച് പറയു. അതെല്ലാവര്‍ക്കും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

സന്തോഷ് വര്‍ക്കിക്ക് എതിരെ ഞാന്‍ ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് വലിച്ചു. അയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടാകാം. അതുകൊണ്ട് നമുക്ക് വിടാം. പക്ഷേ കുറച്ച് പേര്‍ ഭൂമിക്ക് വിഷമായി നിലനില്‍ക്കുന്നുണ്ട്. അത് നമ്മള്‍ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നു. നടന്‍ സിദ്ധിഖ് സര്‍ എടുത്ത സ്റ്റെപ് ശരിയായിട്ടുള്ള കാര്യമാണ്. പൊലീസ് എടുത്ത നടപടിയും സ്വാ?ഗതാര്‍ഹമാണ്. ഒരു പ്രശ്‌നം വന്നാല്‍ എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കണം. അതാണ് ദൈവത്വം. അത് ചെകുത്താന്(സാത്താന്) മനസിലാകില്ല. നല്ലത് ചെയ്തിട്ടും എത്രയോ പേര്‍ എനിക്കെതിരെ നില്‍ക്കുന്നുണ്ട്. ഞാന്‍ മരിക്കും വരെ ചെയ്യേണ്ട കാര്യങ്ങള്‍ ഞാന്‍ ചെയ്യും. അത് മരിച്ച് പോയ എന്റെ അച്ഛന് കൊടുത്ത വാക്കാണ്. നിങ്ങളെന്നെ പണ്ടിയെന്നോ വരുത്തന്‍ എന്നോ വിളിച്ചോളൂ. കുഴപ്പമൊന്നും ഇല്ല. എനിക്കോ മോഹന്‍ലാല്‍ എന്ന് പറയുന്ന വ്യക്തിക്കോ മാത്രമായി കാണരുത്. മനുഷ്യത്വത്തിന് എതിരായിട്ടുള്ള ഇത്തരം വിഷങ്ങളെ വളര്‍ത്തി വിടരുത്. അജു അലക്‌സിനോട് എനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവും ഇല്ല. എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്- ബാല പറഞ്ഞു.

താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ യുട്യൂബര്‍ അജു അലക്‌സിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. വയനാട് ദുരന്തമുഖത്തെത്തി പുനരധിവാസത്തിന് മൂന്നുകോടി രൂപ ധനസഹായം നല്‍കുമെന്ന മോഹന്‍ലാലിന്റെ വാഗ്ദാനത്തിന് പിന്നാലെയായിരുന്നു ചെകുത്താന്‍ എന്ന അജു അലക്‌സിന്റെ യുട്യൂബിലൂടെയുള്ള അധിക്ഷേപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News