‘കൊച്ചി വിടുകയാണ്, ആരോടും എനിക്ക് പരിഭവമില്ല എന്നെ സ്നേഹിച്ച പോലെ തന്നെ എന്റെ കോകിലയെയും സ്നേഹിക്കണം’:ബാല

മലയാളികളുടെ പ്രിയ നടനാണ് ബാല. നടന്റെ ജീവിതത്തിലുണ്ടായ പല വിഷയങ്ങളും ഏറെ വിവാദങ്ങളായിരുന്നു. അടുത്തിടെയാണ് ബാല തന്റെ ബന്ധുവായ കോകിലയെ വിവാഹം കഴിച്ചത്. ഒക്ടോബര്‍ 23-ന് ആയിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളായി നടൻ കൊച്ചിയിലാണ് താമസം. കഴിഞ്ഞ ദിവസം നടൻ തന്നെ ഔദ്യോഗികമായി താൻ കൊച്ചി വിടുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈക്കാര്യം അറിയിച്ചിരിക്കുന്നത്. താൻ ചെയ്ത നന്മകൾ തുടരുമെന്നും കൊച്ചിയിൽ താനിനി ഉണ്ടാകില്ലെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും സ്നേഹിക്കണമെന്നും ആരോടും തനിക്ക് പരിഭവമില്ലെന്നും ബാല കൂട്ടിച്ചേർത്തു.

Also read:ഇനി കുറച്ച് സീരിയസാകാം; പ്രേക്ഷക മനസിൽ നിഗൂഢത നിറച്ച് ‘സൂക്ഷ്മദർശിനി’ ട്രെയിലർ

ബാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

‌എല്ലാവർക്കും നന്ദി!!!
ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!!
ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ്, ഒരുപാട് ദൂരെക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം….എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ!!
എന്ന് നിങ്ങളുടെ സ്വന്തം
ബാല..

ബാലയുടെ ആദ്യ ഭാര്യ ഗായിക അമൃത സുരേഷായിരുന്നു. അമൃതയ്ക്കും ബാലയക്കും ഒരു മകളുണ്ട്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം ചെയ്തു. എന്നാൽ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ മൂന്നാമത്തെ വിവാഹത്തിന് നിയമപരമായി തടസ്സങ്ങൾ ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News