‘വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം’; ‘ചെകുത്താന്’ വക്കീല്‍ നോട്ടീസ് അയച്ച് ബാല

ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സിന് വക്കീല്‍ നോട്ടീസ് നല്‍കി നടന്‍ ബാല. വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഖേദം പ്രകടിപ്പിക്കണമെന്നാണ് ബാല ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബാല പറഞ്ഞു.

Also read- ‘തോക്ക് കിട്ടിയില്ല’,യൂട്യൂബറുടെ വീട് കയറി ആക്രമിച്ചെന്ന കേസിൽ നടൻ ബാലയുടെ വീട്ടിൽ പൊലീസെത്തി

യുട്യൂബര്‍ അജു അലക്‌സിന്റെ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഫ്‌ളാറ്റിനുള്ളില്‍ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുള്‍ ഖാദര്‍ ആണ് പരാതിക്കാന്‍. തനിക്കെതിരെ അജു അലക്‌സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്‌ഐആര്‍.

Also read- ആരേലും ഒരു തോക്ക് തരുമോ? ബാലയെ അനുകൂലിച്ചതിന് സംവിധായകൻ തരുൺമൂർത്തിക്ക് തെറിവിളി: ബാല തന്നെ കോടതിയെന്ന് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News