പുത്തൻ കാറിന്റെ വില ഞാൻ പറയില്ല, പക്ഷെ ആ വണ്ടി നമ്പർ എവിടെ കണ്ടാലും ഞാൻ ഉണ്ടോ എന്ന് നിങ്ങൾ നോക്കണമെന്ന് ബാല

തൻ്റെ പുതിയ വാഹനത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ ബാല. കഴിഞ്ഞ ദിവസം താരം സ്വന്തമാക്കിയ ലെക്സസ് കാറിനെ കുറിച്ചുള്ള വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. ഈസി ​ഗോ ഈസി കം ആണ് ഇതെന്നും അതുകൊണ്ടാണ് ഇപ്പോൾ പല സംവിധായകരും നടന്മാരും ലെക്സസ് കാർ ചൂസ് ചെയ്യുന്നതെന്നും വാഹനത്തിന്റെ പൂജയ്ക്ക് ശേഷം ബാല ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ: ഗേള്‍സ് ലിഫ്റ്റ് വേണോ? സുന്ദരിയായ എന്റെ ചേച്ചിയെ കണ്ട് രജനി സാർ ചോദിച്ചു, അദ്ദേഹത്തിന് ഇപ്പോഴും അത് ഓർമ്മയുണ്ടാകും

“നല്ല മൈലേജുണ്ട്. സർവീസും വളരെ കുറവാണ്. നല്ല ലുക്കാണ്. രാത്രിയിൽ ആയിരുന്നു ഈ കാർ ഞാൻ ആദ്യം കാണുന്നത്. അന്നേരം മൂൺ ലൈറ്റ് ഇറങ്ങുന്നത് പോലത്തെ ഫീൽ ആയിരുന്നു. എന്റടുത്ത് ജാ​ഗ്വാർ ഉണ്ട്. ഫ്രണ്ടിൽ ഒരു പോഷൻ ബാക്കിൽ ഒരു പോഷൻ എന്ന രീതിയിൽ ആണ് മുകൾ ഭാ​ഗം ഓപ്പൺ ആകുക. ലെക്സസിൽ ഫസ്റ്റ് മുതൽ എൻഡ് വരെ ഫുൾ ഓപ്പൺ ആകും. വേണമെങ്കിൽ ഫുൾ ‍ഡാർക്കും ആക്കാം. എല്ലാം ടച്ചാണ്. സ്റ്റിയറിം​ഗ് അടക്കം ടച്ചാണ്. പെട്ടെന്ന് പഠിക്കാൻ പറ്റുന്ന കാറ് കൂടിയാണിത്”, കാറിനെ കുറിച്ച് ബാല പറഞ്ഞു.

ALSO READ: ഗേള്‍സ് ലിഫ്റ്റ് വേണോ? സുന്ദരിയായ എന്റെ ചേച്ചിയെ കണ്ട് രജനി സാർ ചോദിച്ചു, അദ്ദേഹത്തിന് ഇപ്പോഴും അത് ഓർമ്മയുണ്ടാകും

അതേസമയം, കാറിനേക്കാൾ കാർ നമ്പറാണ് തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നും ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും താൻ ഉണ്ടോ എന്ന് നോക്കണമെന്നും മാധ്യമങ്ങളോട് ബാല പ്രതികരിച്ചു. വാഹനത്തിന്റെ വില എത്രയെന്ന് താൻ പറയില്ലെന്നും ഒരു ലൈഫേ ഉള്ളൂ. മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും. കാറാകട്ടെ വീടാകട്ടെ. നിങ്ങള്‍ അതിനോട് ആഗ്രഹം പുലര്‍ത്തി മുന്നോട്ട് പോയാല്‍ ഉറപ്പായും അത് നേടാന്‍ സാധിക്കുമെന്നും ബാല ഓൺലൈൻ മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News