‘ഞാനും അമൃത സുരേഷും തമ്മിൽ പിരിയാനുണ്ടായ കാരണം ഇതാണ്’, ആരും അതിനെക്കുറിച്ചു ചോദിച്ചില്ല പക്ഷെ ഞാൻ പറയും: ബാല

താനും അമൃത സുരേഷും തമ്മിൽ പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി നടൻ ബാല. തന്റെ മകളുടെ ഭാവിക്ക് വേണ്ടി താൻ തോറ്റുകൊടുത്തതാണെന്ന് ബാല പറഞ്ഞു. ചില സമയം നമ്മൾ തോറ്റുകൊടുക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണെന്നും, അവർ വിജയിക്കാൻ വേണ്ടിയാണ് അതെന്നും ബാല വ്യക്തമാക്കി.

ALSO READ: പ്രിൻസിപ്പലിന്റെ മാനസിക പീഡനം; പ്രൊഫസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

റിയാക്ഷൻ വീഡിയോകൾ ചെയ്ത് ശ്രദ്ധനേടിയിട്ടുള്ള സ്ക്രീട്ട് ഏജന്റ് എന്ന സായ് ബാലയെ വിളിച്ചപ്പോഴാണ് നിലവിൽ അരങ്ങേറിയിട്ടുള്ള പ്രശ്നങ്ങളെ കുറിച്ചും, തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും ബാല സംസാരിച്ചത്. ചെകുത്താൻ പറഞ്ഞതിൽ പലതും നുണയാണെന്ന് ബാല പറയുന്നുണ്ട്. ഇത്രയേറെ യുട്യൂബേഴ്സ് ഉണ്ടായിട്ടും ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? എന്ന് സായിയോട് ബാല ചോദിച്ചത്.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത മകളെ രണ്ടുപേര്‍ പീഡിപ്പിച്ചെന്ന വ്യാജ പരാതി; യുവതിക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച് കോടതി

അതേസമയം, യൂട്യൂബറുടെ വീട് കയറി ആക്രമിച്ച കേസിൽ നടൻ ബാലയുടെ വീട്ടിൽ പൊലീസെത്തി മൊഴി രേഖപ്പെടുത്തി. തൃക്കാക്കര പൊലീസാണ് വീട്ടിലെത്തി നടന്റെ മൊഴി രേഖപ്പെടുത്തിയത്. പരാതിയിൽ പറയുന്ന തോക്ക് കണ്ടെത്തിയില്ലെന്ന് പോലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News