‘ജയിലർ സിനിമയിൽ വിനായകനെ കണ്ടപ്പോൾ ബഹുമാനം തോന്നി’, അത്രയും മികച്ച പ്രകടനമെന്ന് നടൻ ബാല

ജയിലർ സിനിമയിൽ വിനായകനെ കണ്ടപ്പോൾ ബഹുമാനം തോന്നിയെന്ന് നടൻ ബാല. രജനികാന്തിനെ പോലെ ഒരു ലെജന്റിന്റെ മുൻപിൽ ഇത്രയും വലിയ ഒരു വില്ലൻ വേഷം വിനായകൻ ചെയ്തെന്നും, മികച്ച അഭിനയമായിരുന്നു വിനായകന്റേതെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞു.

ALSO READ: ’30 ലക്ഷം തിരികെ നൽകും, സമയത്തിന് സെറ്റിൽ എത്തും’, ശ്രീനാഥ്‌ ഭാസി രേഖാമൂലം ഉറപ്പ് നൽകിയാതായി നിർമ്മാതാക്കളുടെ സംഘടന

‘സിനിമയും ജീവിതവും രണ്ടും രണ്ടാണ്. രണ്ടും ഒന്നായിരുന്നെങ്കിൽ വളരെ നന്നായിരിക്കും. സിനിമയിൽ നന്നായിട്ട് അഭിനയിക്കണം. ജീവിതത്തിൽ അഭിനയിക്കണ്ട. നമ്മൾ നമ്മളായിട്ട് ഇരുന്നാൽ മതി. ഉമ്മൻചാണ്ടിയെക്കുറിച്ചു നടത്തിയ പരാമർശത്തിൽ വിനായകനോട് എതിർപ്പ് ഉണ്ടെങ്കിലും ജയിലറിലെ അദ്ദേഹത്തിന്റെ അഭിനയം ഗംഭീരമാണ്’, ബാല പറഞ്ഞു.

ALSO READ: ‘ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌, ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവ്‌’: ജെയ്ക്കിന് വിജയാശംസകളുമായി മന്ത്രി എം ബി രാജേഷ്

അതേസമയം, തമിഴ്‌നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷന്‍ റെക്കോര്‍ഡ് കളക്ഷന്‍ ജയിലർ സ്വന്തമാക്കിയിട്ടുണ്ട്. ട്രേഡ് അനലിസ്റ്റ് മനോബാലയുടെ ട്വീറ്റ് പ്രകാരം 29.46 കോടി രൂപയാണ് രജിനികാന്ത് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് ആദ്യ ദിനം നേടിയിരുന്നത്. രണ്ടാം ദിനമായ ഇന്നലെ 20.25 കോടിയാണ് ജയിലര്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News