കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം വർക്ഔട്ടുമായി ബാല; വൈറലായി വീഡിയോ

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടൻ ബാല. ഗുരുതരമായ കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു ബാല.

‘‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്, പക്ഷേ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരിക്കലും തോറ്റു കൊടുക്കരുത്.’’ പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57–ാം ദിവസം എന്ന കുറിപ്പോടെയാണ് വർക്ഔട്ട് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത് ” .
തിരിച്ചുവരവ് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഈ വർക്ഔട്ട് വിഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും പറഞ്ഞ് വീഡിയോക്ക് താഴെ ചിലർ കമന്റ് ചെയ്തിരിക്കുമ്പോൾ മറ്റു ചിലരാകട്ടെ ഇത്രയും പെട്ടെന്ന് ഇങ്ങനെയുള്ള വർക്ഔട്ടുകൾ വേണ്ടിയിരുന്നില്ല എന്ന അഭിപ്രായക്കാരാണ്. എന്തായാലും ബാലയുടെ ഗംഭീരതിരിച്ചുവരവ് എല്ലാവരും കാത്തിരിക്കുകയാണെന്ന് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

View this post on Instagram

A post shared by Actor Bala (@actorbala)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News