എസ് എഫ് ഐ വേദിയിൽ കയ്യടി നേടി നടൻ ഭീമൻ രഘു; പ്രസംഗം വൈറൽ

നടൻ ഭീമൻ രഘുവിനെ കയ്യടിച്ച് വരവേറ്റ് കോളജ് വിദ്യാർഥികൾ. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ മണാലയ കോളജിന്റെ കോളജ് ഡേയ്ക്ക് അതിഥിയായി എത്തിയതായിരുന്നു ഭീമൻ രഘു. കേരള രാഷ്ട്രീയത്തിലും വിപ്ലവത്തിന്റെ നേരിന്റെ പക്ഷത്തേക്കു ചുവടുവയ്ക്കുന്ന പ്രിയപ്പെട്ട ഭീമൻ രഘു ചേട്ടൻ എന്നും പറഞ്ഞുകൊണ്ടാണ് ഉദ്ഘാടന പ്രസംഗത്തിനായി വിദ്യാർഥികൾ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചത്.

also read; ഞാൻ ഹിന്ദുമതം സ്വീകരിച്ചു, എന്റെ കുഞ്ഞുങ്ങൾ സച്ചിനെ അച്ഛനായി കാണുന്നു, തിരിച്ച് പാകിസ്ഥാനിലേക്കില്ല; സീമ ഹൈദര്‍

തന്റെ കോളജ് കാലവും കലാപരമായ അനുഭവങ്ങളും സിനിമാ പാട്ടുകളും പാടി ഭീമൻ രഘു കോളേജ് ഡേ ഉദ്‌ഘാടനം തകർത്തു. ‘‘ഈ അന്തരീക്ഷം കാണുമ്പോൾ ഞാനെന്റെ കോളജ് കാലഘട്ടം ഓർത്തുപോകുന്നു. അന്ന് രാഷ്ട്രീയം അത്ര വലിയ മൂർച്ഛിച്ചു നിൽക്കുന്ന സമയമല്ല. പക്ഷേ ഇന്ന് ഇവിടെയുള്ള ചെറുപ്പക്കാരന്റെ പ്രസംഗം കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു. ഭാവിയിൽ രാഷ്ട്രീയത്തിന്റെ ഉന്നതപദവിയിൽ എത്താനുള്ള എല്ലാ കഴിവും ആ കുട്ടിക്കുണ്ട്. പറയാനുള്ളത് പറയേണ്ട സ്ഥലത്തുതന്നെ മർമത്തിൽ കൊടുക്കുന്ന രീതിയിലുളള പ്രസംഗം. ആ ചുവന്ന മണ്ണിന്റെ ആരവം ആ പ്രസംഗത്തിലുണ്ട്.’’–ഭീമൻ രഘു പറഞ്ഞു. ഭീമൻ രഘുവിന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

also read; നാദാപുരത്ത് യുവതിയെ ഭര്‍തൃവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News