നടന്‍ ഭീമന്‍ രഘു ബിജെപി അംഗത്വം രാജിവെച്ചു. സിപിഐഎമ്മിന്റെ ഭാഗമാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും ഭീമന്‍ രഘു കൈരളി ഓണ്‍ലൈനിനോട് പറഞ്ഞു.
Also Read- ബിജെപി അവഗണിച്ചു; സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ രാജസേനന്‍
ബിജെപി അംഗത്വം രാജിവെച്ചിട്ട് കുറച്ചു നാളുകളായെന്ന് ഭീമന്‍ രഘു പറയുന്നു. ഒരു പേപ്പര്‍ കൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. താന്‍ രാജിവെച്ചാല്‍ എന്ത്, വെച്ചില്ലേല്‍ എന്ത് എന്ന നിലപാടിലായിരുന്നു ബിജെപി. പണ്ടൊരു സിനിമയില്‍ പറഞ്ഞപോലെ ‘ഞാന്‍ നില്‍ക്കണോ അതോ പോണോ’ എന്ന അവസ്ഥ. സിപിഐഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വളരെയധികം ആഗ്രമുണ്ട്. ഗോവിന്ദന്‍ മാസ്റ്ററുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹത്തെ തനിക്ക് നേരത്തേ അറിയാം. ‘നിങ്ങളെ എല്ലാവര്‍ക്കും അറിയാമല്ലോ, ഇങ്ങ് വന്നാല്‍ മതിയെന്നാ’ണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയേയും ഗോവിന്ദന്‍ മാസ്റ്ററേയും കണ്ട ശേഷം ബാക്കി കാര്യങ്ങള്‍ പറയുമെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.
2016ലെ തെരഞ്ഞെടുപ്പില്‍ കൊല്ലം പത്തനാപുരത്ത് നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘു മത്സരിച്ചിരുന്നു. അന്ന് സിറ്റിംഗ് എംഎല്‍എ കെ.ബി ഗണേഷ് കുമാറിനും നടന്‍ ജഗദീഷിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഭീമന്‍ രഘു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here