കോളേജ് പരിപാടിക്കെത്തിയ നടൻ ബിബിൻ ജോർജിനെ വേദിയിൽ നിന്നിറക്കിവിട്ട് അധ്യാപകൻ

bibin george

കോളേജ് മാഗസിൻ പ്രകാശനത്തിനെത്തിയ നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിനെ വേദിയിൽ നിന്ന് അധ്യാപകൻ ഇറക്കി വിട്ടു. കോളജിലെ മാഗസിൻ പ്രകാശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. വേദിയിൽ വെച്ച് സംസാരിക്കുന്നതിനിടെ അവിടേക്ക് എത്തിയ അധ്യാപകൻ ബിബിനോട് വേദി വിടാൻ ആവശ്യപ്പെടുകയായിരുന്നു.

ALSO READ; ഇവിടെയും അവിടെയും തിരിച്ചടി: പിവി അൻവറുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ച്‌ എംകെ സ്റ്റാലിൻ

കോളേജിൽ നിന്നും ക്ഷണം ലഭിച്ചതിനെ തുടർന്നാണ് ബിബിൻ ജോർജടക്കമുള്ള ഗുമസ്തൻ എന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോളേജിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ALSO READ; ഇസ്രയേലിനുള്ള ആയുധ വില്‍പ്പന നിരോധിക്കണമെന്ന് മാക്രോണ്‍; കയറ്റുമതി നിര്‍ത്തിവച്ച് ഫ്രാന്‍സ്

അതിനിടെ സംഭവത്തോട് പ്രതികരിച്ച് ബിബിൻ രംഗത്ത്  വന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം ആയിരുന്നു കോളേജിൽ വെച്ച് ഉണ്ടായതെന്നും എന്നാൽ ആരോടും ഒരു പരിഭവവുമില്ല എന്നും അദ്ദേഹം പ്രതികരിച്ചു. സൈബർ ആക്രമണം ഭയന്നാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News