ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പനാമ വാരിയ സിനിമകളിലൊന്നാണ് ബാഹുബലി. ലക്ഷക്കണക്കിന് ആരാധകരെയാണ് സിനിമ ഉണ്ടാക്കയെടുത്തതും. എന്നാൽ ബാഹുബലി സീരീസ് എടുക്കാൻ നോക്കി നെറ്റ്ഫ്ലിക്സ് കളഞ്ഞു കുളിച്ചത് 80 കോടി രൂപയെന്ന് നടൻ ബിജയ് ആനന്ദ്. ഈ പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ബിജയ് ആനന്ദ് ആണ്. 2018ൽ ആരംഭിച്ച സീരിസ് രണ്ട് വര്‍ഷത്തോളം ചിത്രീകരിച്ചുവെങ്കിലും പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് സീരീസ് ഉപേക്ഷിക്കുകയായിരുന്നു.
“ഇത് മറ്റൊരു നെറ്റ്ഫ്ലിക്സ് ഷോ മാത്രമാണെന്നാണ് ഞാൻ കരുതിയത്, പക്ഷേ കരൺ കുന്ദ്ര എന്നെ നിർബന്ധിച്ചപ്പോൾ ഒടുവിൽ ഞാൻ സമ്മതിക്കുകയായിരുന്നു,” ആനന്ദ് പറഞ്ഞു. ഹൈദരാബാദിൽ നടന്ന പ്രോജക്റ്റിനായി ഞാൻ രണ്ട് വർഷം ചെലവഴിച്ചു. എന്നാൽ നെറ്റ്ഫ്ലിക്സ് അത് റിലീസ് ചെയ്യുന്നില്ലെന്ന് ആത്യന്തികമായി തീരുമാനിക്കുകയായിരുന്നു.
ALSO READ; ആ സിനിമയുടെ അടുത്ത ഭാഗത്തിൽ അഭിനയിക്കാൻ എനിക്ക് താത്പര്യമുണ്ട്’: ആസിഫ് അലി
ജീവിതത്തിലെ രണ്ട് വർഷം വെറുതെയായെന്നും ഈ പ്രോജക്ട് കാരണം പ്രഭാസിനൊപ്പമുള്ള ‘സാഹോ’ സിനിമ വരെ തനിക്കു നഷ്ടപ്പെട്ടുവെന്നും സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പ്രഭാസിനൊപ്പമുള്ള രംഗങ്ങൾ എനിക്കുണ്ടാകുമായിരുന്നു. എന്നാൽ ഇതിൽ കരാർ ഒപ്പിട്ടിരുന്നതിനാൽ ആ അവസരവും നഷ്ടമായി – ബിജയ് ആനന്ദ് കൂട്ടിച്ചേർത്തു.
ബാഹുബലി സിനിമകളുടെ തിളക്കമുള്ള വിജയത്തിന് ശേഷമാണ് എസ്എസ് രാജമൗലിയുടെ പിന്തുണയോടെയാണു നെറ്റ്ഫ്ലിക്സ് ‘ബാഹുബലി: ബിഫോർ ദ് ബിഗിനിങ്’ പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ട് വർഷത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്‌ഷനും ശേഷമാണ് പരമ്പര വേണ്ടെന്നു വയ്ക്കാൻ നെറ്റ്ഫ്ലിക്സ് ടീം തീരുമാനിക്കുന്നത്. മലയാളി എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി’യെ ആസ്പദമാക്കിയായിരുന്നു നിർമാണം.
നിർമാണത്തിനിടെ സംവിധായകർ പലരും മാറിയിരുന്നു. രണ്ട് ഘട്ടത്തിലായി 150 കോടിയോളം രൂപയാണ് നെറ്റ്ഫ്ലിക്സിന് ഇതിലൂടെ നഷ്ടമായത്. സീരീസ് ഉപേക്ഷിച്ചെങ്കിലും, ഈ വർഷം ആദ്യം ബാഹുബലി സംവിധായകൻ എസ്എസ് രാജമൗലിയുടെ കരിയറിനെ പറ്റി നിർമിച്ച ഒരു ഡോക്യുമെൻ്ററിയിലൂടെ നെറ്റ്ഫ്ലിക്സ് അദ്ദേഹത്തിന് ആദരമർപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here