നടന്‍ ബില്‍ ഹെയ്‌സ് അന്തരിച്ചു

അമേരിക്കന്‍ നടന്‍ ബില്‍ ഹെയ്‌സ് (98) അന്തരിച്ചു. വെള്ളിയാഴ്ച വീട്ടിലായിരുന്നു അന്ത്യം. അഞ്ച് ദശാബ്ദ കാലം ഡേയ്‌സ് ഓഫ് ഔവര്‍ ലൈവ്‌സ് സീരിസില്‍ അഭിനയിച്ച നടനാണ്. നടി സൂസന്‍ സീഫോര്‍ത്താണ് ഭാര്യ. ഇവരും ഡേയ്‌സ് ഓഫ് ഔവര്‍ ലൈവ്‌സ് സീരിസില്‍ അഭിനയിച്ചിട്ടുണ്ട്.

ALSO READ:ഇസ്രയേലിനെ വിമർശിച്ച അധ്യാപകൻ തടവിൽ

സംഗീതജ്ഞനായാണ് അദ്ദേഹം കലാരംഗത്ത് എത്തിയത്. 1970ലാണ് ബില്‍ ഹെയ്‌സ് എന്‍ബിസിയുടെ ഡേയ്‌സ് ഓഫ് ഔവര്‍ ലൈവ്‌സ് സീരിസില്‍ അഭിനയിച്ച് തുടങ്ങിയത്. 2023 വരെ സീരിസില്‍ ഡൗഗ് വില്യംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2018ല്‍ ഭാര്യ സൂസനൊപ്പം എമി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പങ്കിട്ടു. മുന്‍ ഭാര്യ മേര ഹോബ്‌സില്‍ അഞ്ചു മക്കളുണ്ട്.

ALSO READ:ഇന്‍ഡിഗോ പൈലറ്റിന് യാത്രക്കാരന്റെ മര്‍ദ്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News