‘എന്റെ അവസ്ഥ എങ്ങനെയാണെന്ന് പറയാന്‍ സാധിക്കില്ലല്ലോ’; വയസാകുമ്പോൾ നോക്കാൻ ആരുമില്ലാത്തത് കഷ്ടമാണെന്ന് നടൻ ബൈജു

byju-tp-madhavan

കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ടി പി മാധവനെക്കുറിച്ച് നടൻ ബൈജു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വയസാകുമ്പോൾ നോക്കാൻ ആരുമില്ലാത്തത് കഷ്ടമാണെന്ന്ബൈജു പറഞ്ഞു. ഒരുപാട് കടമ്പകളിലൂടെ കടന്നുപോയ ആളാണ് ടി പി മാധവൻ. എല്ലാവരുടെയും ജീവിതം അങ്ങനൊക്കെ തന്നെയാണ്. മാധവന്‍ ചേട്ടന് മകനും മകളുമൊക്കെ ഉണ്ടെന്ന് ഞാന്‍ പറഞ്ഞ് കേട്ടിട്ടേയുള്ളു. അവരെ പറ്റി ഒന്നും പറയാനില്ലെന്നും ബൈജു പറഞ്ഞു.

ടിപി മാധവനുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്ന് ബൈജു പറഞ്ഞു. അദ്ദേഹത്തെ അനുശോചിക്കേണ്ട ആവശ്യമില്ല. 88 വയസായിട്ടുള്ള ആള്‍ മരിക്കണ്ടേ എന്നും ബൈജു ചോദിച്ചു. അതില്‍ അനുശോചിച്ചിട്ട് കാര്യമില്ല. നമ്മളൊന്നും അത്ര പോലും പോകില്ലെന്നും ബൈജു പറഞ്ഞു.

Also Read- മാളിക മുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍…എന്നെ തല്ലരുത്, ഞാൻ മണവാളന്‍റെ അച്ഛനാ.. പ്രേക്ഷകരില്‍ ഓളം തീര്‍ത്ത ടിപി മാധവന്‍ ചിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

താനും മാധവനും ഒരുമിച്ച് ക്ലബ്ബിലൊക്കെ ഇരുന്ന് ചീട്ട് കളിക്കുമായിരുന്നു. കൃത്യമായി കാശൊക്കെ വാങ്ങിക്കും. ചീട്ട് കളിക്കുന്നതില്‍ മാധവേട്ടന് ഭ്രമമുണ്ടായിരുന്നു. നല്ല മനുഷ്യനാണ്. ഓരോരുത്തരുടെയും തലയിലെഴുത്ത്. നാളെ തന്റെ അവസ്ഥ എങ്ങനെയാണെന്ന് പറയാന്‍ സാധിക്കില്ലല്ലോയെന്നും ബൈജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News