അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു. 76 വയസായിരുന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിൽ 75ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും നടൻ അഭിനയിച്ചിട്ടുണ്ട്.

Also read:കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പ്; ലഭിച്ചത് ഒന്നിലേറെ പരാതികൾ

ഫുട്‌ബോളില്‍ നിന്ന് അഭിനയ രംഗത്തേക്ക് ചുവടുവച്ച നടനാണ് കാൾ വെതേഴ്സ്. അഭിനയിച്ചതിൽ അധികവും ആക്ഷന്‍ – കോമഡി ചിത്രങ്ങളാണ്. അര്‍നോള്‍ഡ് ഷ്വാസ്നഗർ നായകനായ ‘പ്രെഡേറ്റര്‍’, റോക്കി സീരീസ്, ഹാപ്പി ഗിൽമോർ, ദ മണ്ഡലോറിയൻ, അറസ്റ്റെഡ് ഡെവലപ്മെന്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നിരവധി ടെലിവിഷൻ സീരീസ് എപ്പിസോഡുകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2021ല്‍ എമ്മി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

Also read:ബജറ്റിൽ എയിംസിനെ ഇത്തവണയും തഴഞ്ഞ് കേന്ദ്രം; കേരളത്തിന്റെ വികസന സ്വപ്നത്തിന് പച്ചക്കൊടിയില്ല

വെതേഴ്സ് ആദ്യമായി അറിയപ്പെട്ടിരുന്നത് ആദ്യ നാല് റോക്കി ചിത്രങ്ങളിൽ സിൽവസ്റ്റർ സ്റ്റാലോണിനൊപ്പം അപ്പോളോ ക്രീഡ് എന്ന കഥാപാത്രം അഭിനയിച്ചതിലൂടെയാണ്. വെതേഴ്സ് അഭിനയിച്ച ദൃശ്യങ്ങൾ മൈക്കൽ ബി ജോർദാൻ സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News