അമ്മ എനിക്കിടാനായി കരുതിയത് ആ കോമഡി പേര്, അതെങ്ങാനും ഇട്ടിരുന്നേല്‍ പണി പാളിയേനെ: ചെമ്പന്‍ വിനോദ്

തന്റെ പേരിനെ കുറിച്ച് തുറന്നുപറഞ്ഞ് നടനും നിര്‍മാതാവും തിരക്കഥാകൃത്തുമായ ചെമ്പന്‍ വിനോദ് ജോസ്. എന്റെ പേര് ഭയങ്കര ക്യാച്ചി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചെമ്പന്‍ എന്നത് എന്റെ വീട്ടുപേരാണ്. അല്ലെങ്കിലും ഈ വിനോദ് ജോസ് എന്ന് പറയുമ്പോള്‍ ഒരു കനമില്ലെന്നും താരം പറഞ്ഞു.

Also Read : മാര്‍പ്പാപ്പയെ ബോക്സിങ്ങിന് വിളിച്ച് സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍, തയ്യാറായി മാര്‍പ്പാപ്പയും; രസകരമായ വീഡിയോ കാണാം

അമ്മ തനിക്ക് ടിന്‍ ടിന്‍ എന്ന പേരിടാനായിരുന്നു കരുതിയിരുന്നത്. അങ്ങനെയെങ്ങാനും ഇട്ടിരുന്നെങ്കില്‍ പണി പാളിയേനെ. ചെമ്പന്‍ എന്ന പേര് ക്യാച്ചിയായിട്ടാണ് തനിക്ക് തോന്നിയതെന്നും ഒരു സ്വകാര്യ മാധ്യമത്തോട് ചെന്‍ന്‍ വിനോദ് തുറന്നുപറഞ്ഞു.

‘എന്റെ പേര് ഭയങ്കര ക്യാച്ചി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചെമ്പന്‍ എന്നത് എന്റെ വീട്ടുപേരാണ്. അല്ലെങ്കിലും ഈ വിനോദ് ജോസ് എന്ന് പറയുമ്പോള്‍ ഒരു കനമില്ല.

ഞാന്‍ എന്റെ അമ്മയോട് ചോദിച്ചിട്ടുണ്ട് ഇതെന്തു പേരാണെന്ന്. ഞാന്‍ നിനക്ക് ടിന്‍ ടിന്‍ എന്ന പേരിടാനാണ് കരുതിയതെന്ന് അമ്മ പറഞ്ഞു. അമ്മ ടിന്‍ ടിന്‍ ഫാന്‍ ആണോ എന്ന് എനിക്കറിയില്ല. അമ്മയ്ക്ക് അന്നത്തെ കാലത്ത് എവിടുന്നോ കിട്ടിയതാണ് ആ പേര്. അങ്ങനെയെങ്ങാനും ഇട്ടിരുന്നെങ്കില്‍ പണി പാളിയേനെ. അങ്ങനെ ആയിരിക്കുള്ളൂ കാരണം അമ്മ അങ്ങനെ കോമിക്‌സ് ഒന്നും വായിക്കുന്ന ഒരാളല്ല.

വിനോദ് എന്ന പേര് ആരാ ഇട്ടതെന്ന് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു അപ്പന്റെ ചേട്ടനൊക്കെ കൂടി ഇട്ടതാണെന്ന്. അമ്മയ്ക്ക് വലിയ താല്പര്യമില്ലായിരുന്നു. അമ്മയുടെ അപ്പന്‍ പറഞ്ഞത് ജെയിംസ് എന്ന പേരിടാനായിരുന്നു. ജെയിംസ് എനിക്കും ഇഷ്ടമുള്ള പേരായിരുന്നു.

എന്നെ ഒരു പത്തു കഴിഞ്ഞത് മുതല്‍ ചെമ്പന്‍ എന്നാണ് എല്ലാവരും വിളിക്കാറ്. വീട്ടുപേര് അങ്ങനെ ആയതുകൊണ്ട് എല്ലാവരും ചെമ്പനെന്നാണ് വിളിക്കാറ്. പിന്നെ ബെംഗളൂര്‍ ഒക്കെ ചെന്നപ്പോള്‍ എല്ലാവരുടെയും വിചാരം എന്റെ പേര് ചെമ്പന്‍ എന്നാണെന്നാണ്. ഇവിടെയാണ് ചെമ്പന്‍ എന്ന് പറയുമ്പോള്‍ ചെമ്പന്‍ മുടിയുള്ള ആളാണോ തുടങ്ങിയ കോമഡികളൊക്കെ ആളുകള്‍ വിചാരിക്കുന്നത്. പുറത്ത് ഇതൊരു പേര് അത്രയേ ഉള്ളൂ. എനിക്കും ഒരു തിരിച്ചറിവ് വന്നത് അപ്പോഴാണ്.

എന്റെ ഒഫീഷ്യല്‍ നെയിം വിനോദ് ജോസ് മാത്രമാണെന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. എന്നെ വിനോദ് എന്ന് വിളിക്കുന്നത് എന്റെ അമ്മ മാത്രമാണ്. പിന്നെ എന്റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച സുനില്‍കുമാറും ബിജു ജോസും എന്നെ വിനോദ് ജോസ് എന്നാണ് വിളിക്കാറുള്ളത്,’ ചെമ്പന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News