വിമാനപകടത്തില്‍ ഹോളിവുഡ് നടൻ ക്രിസ്റ്റിയന്‍ ഒലിവർക്കും പെൺമക്കൾക്കും ദാരുണാന്ത്യം

വിമാനാപകടത്തില്‍ ഹോളിവുഡ് നടൻ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍ പതിച്ചു. ക്രിസ്റ്റ്യന്‍ ഒലിവര്‍ (51), മക്കളായ മഡിത (10), അന്നിക്(12), വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് സാച്ച്‌സ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ: ഉത്തരേന്ത്യയില്‍ അതി ശൈത്യം കടുക്കുന്നു, ജനജീവിതം പ്രതിസന്ധിയിൽ, ട്രെയിനുകൾ വൈകി ഓടുന്നു

ഗെനേഡിന്‍സിലെ ചെറു ദ്വീപായ ബെക്വിയയില്‍ നിന്ന് സെന്റ് ലൂസിയയിലേക്ക് പോവുന്നതിനിടെ അപകടം നടന്നത്. വിമാനം പറന്നു പൊങ്ങിയതിനു പിന്നാലെ കടലില്‍ പതിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിനു പിന്നാലെ മത്സ്യത്തൊഴിലാളികളും ഡൈവര്‍മാരും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങളും കണ്ടെത്തി. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനായാണ് ക്രിസ്റ്റിയന്‍ ഒലിവർ ബെക്വിയയില്‍ എത്തിയത്.

ALSO READ: ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് കേന്ദ്ര സർക്കാർ, റെയിൽവെയിലും റവന്യു വകുപ്പിലും തപാൽ വകുപ്പിലും 9 ലക്ഷത്തിലധികം ഒഴിവുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News