നടന്‍ കൊച്ചിന്‍ ആന്റണി വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധത്തെ തുടര്‍ന്ന് വീട് പരിശോധിച്ചപ്പോള്‍

നടന്‍ കൊച്ചിന്‍ ആന്റണിയെ (എ ഇ ആന്റണി) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 80 വയസ്സായിരുന്നു. തലപ്പാറ ആന്റണി വില്ല വീട്ടിലാണ് ഇന്നലെ രാത്രി ഏഴു മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

വാഷ്ബേസിനില്‍ മുഖം കഴുകുന്നതിനിടെ തലയിടിച്ചു വീണതാകാം മരണകാരണമെന്ന് മകന്‍ അനില്‍ പറഞ്ഞു. നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമായിരുന്നു കൊച്ചിന്‍ ആന്റണി.പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Also Read : സംസ്ഥാനത്ത് ദു:ഖാചരണം:  പന്തളം നഗരസഭയില്‍ വെല്‍നെസ് സെന്റര്‍ വാര്‍ഷികം ആഘോഷിച്ച് ബിജെപി ഭരണകൂടം

ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സമീപ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ എത്തിയപ്പോഴാണ് വീടിനകത്തു നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപവാസികള്‍ അന്വേഷണം നടത്തിയപ്പോഴാണ് ആന്റണിയെ മരിച്ച നിലയില്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News