രേണുകാസ്വാമി വധക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം

DARSHAN

ഓട്ടോ ഡ്രൈവർ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശന് ഇടക്കാല ജാമ്യം. കർണാടക ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകാനായി ആറാഴ്ചത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

നട്ടെല്ലിനുവേണ്ടിയുള്ള ശസ്ത്രക്രിയയയ്ക്ക് വിധേയനാകാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താരം കോടതിയെ അടുത്തിടെ സമീപിച്ചിരുന്നു. ദർശൻ്റെ രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അദ്ദേഹത്തിൻ്റെ നിയമോപദേശകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

ALSO READ; ഇത് ശരിക്കും ‘ടോക്സിക്’; മരം മുറി വിവാദത്തിൽപ്പെട്ട് യാഷും കൂട്ടരും

നടി പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിലൂടെ സന്ദേശം അയച്ചുമായി ബന്ധപ്പെട്ട തർക്കമാണ് രേണുകസ്വാമി എന്ന ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ചത്. ദര്ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേണുകാസ്വാമിയെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം ജൂൺ ഒൻപതിന് സുമനഹള്ളിയിൽ നിന്നും കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News