ഉറങ്ങാൻ പറ്റുന്നില്ല കൊലപ്പെടുത്തിയ ആരാധകന്റെ പ്രേതം ജയിലിൽ ശല്യം ചെയ്യുന്നുവെന്ന് കന്നഡ നടൻ ദർശൻ

Darshan Thoogudeepa

കൊലപ്പെടുത്തിയ ആരാധകന്‍ രേണുകാസ്വാമിയുടെ ആത്മാവ് സ്വപ്നത്തിൽ വന്ന് വേട്ടയാടുന്നതായി കന്നഡ നടൻ ദർശൻ. സുഹൃത്തിന് അശ്ലീല സന്ദേശമയച്ചതിന്‍റെ പേരിലാണ് ആരാധകന്‍ രേണുകാസ്വാമിയെ ദർശൻ കൊലപ്പെടുത്തിയത്. പ്രേതം തന്നെ സ്വപ്നത്തിൽ വന്ന് ശല്യപ്പെടുത്തുന്നെന്നും സെല്ലിൽ തനിച്ചായതിനാൽ ഭയന്ന് ഉറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ദർശൻ പറഞ്ഞെതായി ബെല്ലാരി ജയിൽ അധികൃതർ പറഞ്ഞു. പുലർച്ചെ ഉറക്കത്തില്‍ ദർശൻ നിലവിളിക്കുന്നതും പേടിച്ചലറുന്നതും കേട്ടതായും റിപ്പോർട്ടുകളുണ്ട്.

Also Read: ‘ഇങ്ങനെയൊക്കെയാണ് നിങ്ങൾക്ക് വളരാൻ സാധിക്കുക’: കോർഡിനേറ്ററിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ടിവി താരം

ബെം​ഗളൂരുവിലെ ജയിലിലായിരുന്ന ദർശൻ കൂട്ടാളികൾക്കൊപ്പം സുഖസൗകര്യങ്ങളോടെ കഴിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് ദർശനെ ബെല്ലാരിയിലെ ജയിലിലേക്ക് മാറ്റിയത്. സെല്ലിൽ കൂടുതൽ സൗകര്യങ്ങൾ വേണമെന്ന നടന്റെ ആവശ്യം അധികൃതർ നിരാകരിച്ചിരുന്നു. ജുഡീഷ്യൽ കസ്റ്റഡി നീട്ടിയ സാഹചര്യത്തിൽ ബെംഗളൂരു ജയിലിലേക്ക് മാറ്റണമെന്ന് നടൻ അഭിഭാഷകൻ മുഖേന അഭ്യർത്ഥിക്കും.

Also Read: അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന്, സ്കൂട്ട‍ർ യാത്രികരെ കാറിടിച്ച് കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News