ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ താരം ദര്‍ശന്‍ തൊഗുദീപകയ്ക്ക് സെല്ലിനുള്ളില്‍ ടിവി നല്‍കും. തന്റെ കേസുമായി ബന്ധപ്പെട്ട് വിവരങ്ങളും മറ്റ് കാര്യങ്ങളും മനസിലാക്കാന്‍ ടിവി വേണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. 17 പ്രതികള്‍ക്ക് എതിരെ ബെംഗളുരു പൊലീസ് കേസില്‍ 3991 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞു.
ALSO READ: പഠനത്തിനായി മകന്‍ സ്ഥാനമൊഴിഞ്ഞു, ബ്രാഞ്ച് സെക്രട്ടറിയായി അമ്മ; അറിയാം ഈ കുടുംബത്തെ…
ഒരു ഗുണ്ടാ നേതാവ് ഉള്‍പ്പെടെ മൂന്നുപേരോടൊപ്പം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ പുല്‍തകിടിയില്‍ കസേരയില്‍ ഇരിക്കുന്ന ദര്‍ശന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇയാളെ ബെംഗളുരുവില്‍ നിന്നും ബല്ലാരിയിലേക്ക് മാറ്റിയിരുന്നു. ദര്‍ശന്റെ ആവശ്യം പരിഗണിച്ച് തിങ്കളാഴ്ചയോടെ ഇയാളുടെ സെല്ലില്‍ ടിവി അനുവദിക്കുമെന്ന് സീനിയര്‍ ജയില്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്.
ദര്‍ശനും അയാളുടെ സുഹൃത്ത് പവിത്ര ഗൗഡയും ഉള്‍പ്പെടെ 17 പ്രതികള്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കൊലപാതകേസുമായി ബന്ധപ്പെട്ട് കഴിയുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here