എനിക്ക് തീരെ വയ്യ…വീട്ടിലേക്ക് വിടൂ! രേണുകസ്വാമി വധക്കേസിൽ വീണ്ടും ജാമ്യം തേടി നടൻ ദർശൻ

DARSHAN

ഓട്ടോ ഡ്രൈവർ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ച് കന്നഡ നടൻ ദർശൻ. ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് താരം കോടതിയെ വീണ്ടും സമീപിച്ചത്. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കുന്നുണ്ട്.

ദർശന് എൽ 1 , എൽ5 ബാക്ക്പെയ്ൻ ഉണ്ടെന്നാണ് അദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹാജരായ സീനിയർ അഡ്വക്കേറ്റ് സി വി നാഗേഷ് അറിയിച്ചത്. ദർശന് ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് അദ്ദേഹം കോടതിയെ അറിയിച്ചത്.

ദർശൻ്റെ ആരോഗ്യനില സംബന്ധിച്ച് വിശദമായ മെഡിക്കൽ റിപ്പോർട്ട്സ മർപ്പിക്കാൻ ജയിൽ അധികൃതരോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.അടുത്ത വാദം ഒക്ടോബർ 28 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News