ദില്ലി ഗണേഷ് അന്തരിച്ചു

delhi-ganesh

നടന്‍ ദില്ലി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ശനി രാത്രി 11.30ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read Also: നടന്‍ നിതിന്‍ ചൗഹാന്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ്

കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിൽ അദ്ദേഹം മികച്ച കഥാപാത്രങ്ങൾ ചെയ്തു. തെലുങ്ക് സിനിമകളിലും അഭിനയിച്ചു. അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, മൈക്കല്‍ മദന കാമ രാജന്‍, സാമി, അയന്‍ തുടങ്ങി നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

News Summary: Actor Delhi Ganesh (80) passed away at his residence in Ramapuram Senthamizha Nagar, Chennai at around 11.30 pm on Saturday.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News