വീണ്ടുമൊന്നിക്കുന്നെന്ന അഭ്യൂഹങ്ങളെ തള്ളി നടൻ ധനുഷും ഭാര്യ ഐശ്വര്യയും കുടുംബകോടതിയിൽ ഹാജരായി- വിവാഹ മോചനം ഈ മാസം?

വീണ്ടുമൊന്നിക്കുന്നെന്ന അഭ്യൂഹങ്ങളെ തള്ളി നടൻ ധനുഷും ഭാര്യ ഐശ്വര്യയും കുടുംബകോടതിയിൽ ഹാജരായി. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ഇരുവരും കോടതിയിൽ ഹാജരാകുന്നത്. കേസ് നിലവിൽ ഇരു കക്ഷികളുടെയും വാദം കേൾക്കുന്നതിനായി ഈ മാസം 27-ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. അന്നു തന്നെ കേസിൽ വിധി പറയുമെന്നാണ് റിപ്പോർട്ടാണ്. നേരത്തെ വിവാഹ മോചനം പ്രഖ്യാപിച്ച് 2 വർഷം പിന്നിട്ടിട്ടും ഇരുവരും ഹിയറിങിന് ഹാജരാകാതിരുന്നതിനാൽ ഇരു കക്ഷികളും തമ്മിൽ അനുരഞ്ജനത്തിലായെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.

ALSO READ: ഫാന്‍റസിയുടെ ലോകത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ബോണിയും സ്റ്റെഫിയും; തിയറ്ററുകൾക്കൊപ്പം പ്രേക്ഷക മനസും നിറച്ച് ‘ഹലോ മമ്മി’

മൂന്നു തവണയും ഹിയറിങിന് വരാതിരുന്നതോടെയായിരുന്നു ഇത്. എന്നാൽ, ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടാണ് ഇരുവരും മാസ്ക് ധരിച്ചുകൊണ്ട് കോടതിയിൽ ഹാജരായത്. രജനീകാന്തിൻ്റെ മകൾ ഐശ്വര്യയാണ് ധനുഷിൻ്റെ ഭാര്യ. 2004-ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് 18 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2022 ൽ ആണ് വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചത്. യാത്ര, ലിം​ഗാ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇരുവർക്കും. ധനുഷിനെ നായകനാക്കി ഐശ്വര്യ 3 എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News