വയനാടിനായി ധനുഷും; വയനാട് പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപ കൈമാറി

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ ധനുഷും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനുഷ് 25 ലക്ഷം രൂപ കൈമാറി. നടൻമാരായ അല്ലു അർജുൻ, പ്രഭാസ്, ചിരഞ്ജീവി, രാം ചരൺ എന്നിവർ വയനാടിന് സഹായവുമായി സാമ്പത്തിക സഹായങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ധനുഷും സഹായവുമായി രംഗത്ത് വന്നിരിക്കുന്നത്. ചലച്ചിത്ര നിർമ്മാതാവും നടനുമായ സുബ്രഹ്മണ്യം ശിവ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ധനുഷ് പണം കൈമാറിയ വിവരം അറിയിച്ചത്.

Also Read: എടാ മോനേ..! ഐ ലവ് യു… ലാലേട്ടനൊപ്പം ഫാഫായുടെ കിടിലന്‍ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍

“ഞങ്ങളുടെ പ്രിയപ്പെട്ട ധനുഷ് വയനാട് പ്രളയ ദുരിതാശ്വാസത്തിന് പിന്തുണ അറിയിക്കുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ സംഭാവന ചെയ്തു” എന്നാണ് പോസ്റ്റിൽ പറയുന്നത്. ധനുഷിന്റെ ചിത്രങ്ങൾക്കെല്ലാം കേരളത്തിൽ വലിയ സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചുവരുന്നത്. അവസാനം പുറത്തിറങ്ങിയ ‘രായനും’ കേരളത്തിൽ വലിയ ഹിറ്റ് ആയിരുന്നു. ചിത്രം ആഗോള കളക്ഷനില്‍ 150 കോടിയോളമാണ് നേടിയത്. ഇന്ത്യയിൽ തന്നെ 70 കൊടിയിലധികവും കളക്ഷൻ നേടിയിട്ടുണ്ട്. ധനുഷിന്റെ 50 ആമത്തെ ചിത്രമാണെന്ന പ്രത്യേകതയും രായനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News