‘നെപ്പോ കിഡ്സ് അല്ലാത്തവരില്‍ എനിക്ക് ഏറ്റവും ഇഷ്ടം ആ നടനെ, അവന്റെ ജേര്‍ണി ഭയങ്കര ഇഷ്ടമാണ്’: ധ്യാന്‍ ശ്രീനിവാസന്‍

Dhyan Sreenivasan

നെപ്പോ കിഡ്സ് അല്ലാതെ സിനിമയിലേക്ക് വന്ന നടന്‍മാരെ കുറിച്ച് മനസ് തുറന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

നെപ്പോ കിഡ്സ് അല്ലാതെ സിനിമയിലേക്ക് വന്ന കുറച്ച് ആളുകളാണ് ടൊവിനോ തോമസ്, നിവിന്‍ പോളി, ബേസില്‍ ജോസഫ് തുടങ്ങിയവര്‍. ഇവരെയെല്ലാം ആദ്യം മുതല്‍ കാണുന്ന ഒരാളാണ് ഞാന്‍.

ബേസിലിന്റെയും നിവിന്‍ ചേട്ടന്റെയും കൂടെ ഒരാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടൊവിയുടെ ജേര്‍ണി അങ്ങനെ അല്ല. ടൊവി ചെറുതായിട്ട് തുടങ്ങി, ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചെയ്തു. അങ്ങനെ ഓരോ സ്റ്റെപ്പും എടുത്തുകൊണ്ടുള്ള അവന്റെ ജേര്‍ണി എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് ധ്യാന്‍ പറഞ്ഞു.

Also Read : പിറന്നാള്‍ നിറവില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍; വിവാദങ്ങള്‍ക്കിടെ ‘നയന്‍താര: ബിയോണ്ട് ദി ഫെയ്‌റി ടേല്‍’ പുറത്തിറക്കി പിറന്നാള്‍ സമ്മാനവുമായി നെറ്റ്ഫ്‌ലിക്‌സ്

നെപ്പോ കിഡ്സ് അല്ലാതെ സിനിമയിലേക്ക് വന്ന കുറച്ച് ആളുകളാണ് ടൊവിനോ തോമസ്, നിവിന്‍ പോളി, ബേസില്‍ ജോസഫ് തുടങ്ങിയവര്‍. അങ്ങനെവന്നവരില്‍ ഇപ്പോഴുള്ള മെയിന്‍ സ്ട്രീം നടന്മാരാണ് അവര്‍. എന്ന് വെച്ചാല്‍ വലിയ സിനിമകള്‍ ചെയ്യുന്ന സൂപ്പര്‍ സ്റ്റാറുകളാണ് ഇപ്പോള്‍. ഇവരെയെല്ലാം ആദ്യം മുതല്‍ കാണുന്ന ഒരാളാണ് ഞാന്‍.

ഇവരുടെയൊക്കെ ഒരു ജേര്‍ണി എനിക്ക് കൃത്യമായിട്ട് അറിയാം. ഇവരുടെയൊക്കെ ഒരു ഹാര്‍ഡ് വര്‍ക്കും കഷ്ടപാടുമെല്ലാം നന്നായി മനസിലാകും. നിവിന്‍ ചേട്ടനൊക്കെ എന്റെ ചേട്ടന്റെ ഒരു സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. വര്‍ക്ക് സപ്പോര്‍ട്ട്. അതുപോലെതന്നെയാണ് ബേസിലിനും. അവനും വിനീത് ചേട്ടന്റെ ഒരു സപ്പോര്‍ട്ട് തുടക്കം മുതല്‍ കിട്ടിയിട്ടുണ്ട്. സിനിമയില്‍ അസിസ്റ്റ് ചെയ്യാന്‍ വിളിക്കുന്നതായാലും ആദ്യ സിനിമയായ കുഞ്ഞിരാമായണത്തില്‍ അഭിനയിക്കുന്നതായാലും തുടക്കം മുതല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും ചേട്ടന്റെ ഒരു സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.

ഇവരുടെ ജേര്‍ണി എളുപ്പമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. പക്ഷെ ബേസിലിന്റെയും നിവിന്‍ ചേട്ടന്റെയും കൂടെ ഒരാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടൊവിയുടെ ജേര്‍ണി അങ്ങനെ അല്ല. ടൊവി ചെറുതായിട്ട് തുടങ്ങി, ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചെയ്തു. അങ്ങനെ ഓരോ സ്റ്റെപ്പും എടുത്തുകൊണ്ടുള്ള അവന്റെ ജേര്‍ണി എനിക്ക് ഭയങ്കര ഇഷ്ടമാണ്.

അവന്‍ ചെയ്ത പി.ആര്‍ വര്‍ക്ക്, അവന്‍ അവനെ തന്നെ മാര്‍ക്കറ്റ് ചെയ്യുന്ന വിധം, ഇന്നത്തെ കാലത്ത് സെല്‍ഫ് മാര്‍ക്കറ്റിങ് എല്ലാം വളരെ ഇമ്പോര്‍ട്ടന്റാണ്. അവന്‍ ബോഡി ബില്‍ഡ് ചെയ്യുന്നതും കരിയര്‍ കൊണ്ട് പോകുന്ന രീതിയും എല്ലാം വളരെ ഇമ്പ്രെസ്സിങ്ങാണ്. സിനിമയുടെ പുറത്ത് നിന്ന് സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവന്‍ വളരെ പ്രചോദനമാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News