‘ജയിലർ’ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചു കൊടുക്കാൻ തയാറാണ് ; ധ്യാൻ ശ്രീനിവാസൻ

താൻ നായകനായെത്തിയ ‘ജയിലർ’ സിനിമ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കാൻ തയാറാണെന്ന് ധ്യാന ശ്രീനിവാസൻ.‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയുള്ള ചോദ്യങ്ങൾക്ക് തമാശ രൂപേണ ആണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അതുപോലെ തന്റെ അഭിമുഖങ്ങൾ കണ്ട് ആരും സിനിമ കാണാൻ പോകരുതെന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. ചിത്രം പുറത്തിറങ്ങി റിപ്പോർട്ടുകൾ അറിഞ്ഞതിനു ശേഷം മാത്രമേ ആ സിനിമകൾക്ക് പോകാവൂ എന്നും ധ്യാൻ പറഞ്ഞു.

ALSO READ:കൊടുവള്ളിയില്‍ മയക്കുമരുന്ന് സംഘം സഞ്ചരിച്ച ആഡംബര കാര്‍ മറിഞ്ഞു
കൂടാതെ വലിയൊരു നടനായി പേരെടുക്കണമെന്ന ആഗ്രഹവും തനിക്കില്ലെന്ന് ധ്യാന ശ്രീനിവാസൻ പറഞ്ഞു. പിന്നെ എന്തുകൊണ്ട് ആണ് ഇത്രയും സിനിമകളെന്ന് ചോദിക്കുന്നവരോട് ഞങ്ങൾക്കൊരു പ്രൊഡക്‌ഷൻ ഹൗസ് ഉണ്ട് എന്നും താരം പറഞ്ഞു. വേണമെങ്കിൽ മൂന്ന് മാസം പ്രി പ്രൊഡക്‌ഷൻ ചെയ്ത് കഥ തയാറാക്കി ഒരു സിനിമ നിർമിച്ച് എളുപ്പത്തിൽ വിൽക്കാൻ കഴിയും. ഒരു വർഷത്തിൽ അഭിനയിച്ച് ഉണ്ടാക്കുന്ന പൈസ മൂന്ന് മാസത്തിനുള്ളില്‍ സിനിമ നിർമിച്ച് ഉണ്ടാക്കാം. എനിക്ക് പക്ഷേ വർക്ക് ചെയ്യാനാണ് താൽപര്യം എന്നും ധ്യാൻ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെയിൽ ഞാൻ ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ വ്യക്തിപരമായി പുഷ് ചെയ്തത് ‘ഉടൽ’ എന്ന സിനിമയാണ്. ആ സിനിമയ്ക്ക് ഒരു ക്വാളിറ്റിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതിനു ശേഷം ഞാൻ പുഷ് ചെയ്യാൻ പോകുന്ന സിനിമയായിരിക്കും ‘നദികളിൽ സുന്ദരി യമുന’ എന്നാണ് താരം പറഞ്ഞത്.അതിനിടയിൽ കുറേ മോശം സിനിമകൾ അറിഞ്ഞുകൊണ്ട് ചെയ്തിട്ടുണ്ട്. കണ്ണടച്ച് കരാർ ഒപ്പിട്ട സിനിമകളുണ്ട്. അതൊക്കെ ഓടില്ലെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. സൗഹൃദത്തിന്റെ പേരിൽ സിനിമ ചെയ്യുന്ന ഒരാളാണ് ഞാൻ. കൃത്യമായ കരിയര്‍ പ്ലാനില്ലാതെ നടനായ ആളാണ് ഞാൻ. ആക്ടിങിൽ ഇപ്പോഴും എനിക്കൊരു കരിയർ പ്ലാൻ ഇല്ല. അല്ലെങ്കിൽ ഇത്രയും സിനിമകൾ ഞാൻ പൊട്ടിക്കുമോ? എന്നും ധ്യാൻ ചോദിച്ചു

‘‘പൊട്ടാൻ വേണ്ടി ആരും സിനിമ എടുക്കുന്നില്ലല്ലോ? ഒരു പാർട് ടൈം ആക്ടറായാണ് ഞാന്‍ എന്നെത്തന്നെ കണക്കാക്കുന്നത്. കൊറോണ കമ്മിറ്റ്മെന്റ്സ് എന്നാണ് എന്നെത്തന്നെ വിളിക്കുന്നത്. പല അഭിമുഖങ്ങളിലും ഇതു പറഞ്ഞിട്ടുമുണ്ട്. നടനാകണമെന്ന് ആഗ്രഹിച്ച് സിനിമയിൽ വന്ന ആളല്ല ഞാൻ. സംവിധായകനാകാൻ സിനിമയിൽ വന്ന ആളാണ്. കൊറോണയുടെ സമയത്ത് ഒപ്പിട്ട കമ്മിറ്റ്മെന്റ്സ് ആണ് ഇപ്പോഴും ഞാൻ തീർത്തു കൊണ്ടിരിക്കുന്നത്. എന്നെ പരിചയമുള്ളവരും എന്നിൽ ബന്ധപ്പെട്ടു നിൽക്കുന്നവരുടേതുമായ സിനിമകളാണത്. . ഒരു സിനിമ വിജയച്ചില്ലെങ്കിൽ അതിന്റെ ആദ്യ ഉത്തരവാദിത്വം നിർമാതാവിനാണ്, അതിനു ശേഷം സംവിധായകന്. പിന്നീടാണ് നടൻ വരുന്നതെന്നും ധ്യാൻ പറഞ്ഞു.

ALSO READ:പെലെയുടെ റെക്കോർഡിനെ മറികടന്ന് നെയ്‌മർ

എന്റെ അഭിമുഖങ്ങൾ കണ്ടാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും, ആ സിനിമ ഓടുമോ ഇല്ലെയോ എന്ന ക്ലൂ ഞാൻ അഭിമുഖങ്ങളിൽ ഇട്ടിട്ടുണ്ടാകും. ഈ സിനിമ ഞാന്‍ കണ്ടതാണ്, ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഫസ്റ്റ് ഹാഫ് കുറച്ച് ലാഗ് ഉണ്ട്, സെക്കൻഡ് ഫാഹ് എൻഗേജിങ് ആണ് ക്ലൈമാക്സ് നല്ലതും. ഇതാണ് എന്റെ റിവ്യൂ. ഒരു ജനത മുഴുവൻ എന്റെ തിരിച്ചുവരവിന് ആഗ്രഹിക്കുന്നുണ്ട്. എന്റെ അഭിമുഖങ്ങൾ കണ്ടിട്ട് സിനിമ കാണാൻ ആരും പോകരുത്. അങ്ങനെ കണ്ടിട്ട് പലരും പോയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു.

അഭിമുഖങ്ങളിലൂടെയാണ് എന്നെ ആളുകൾ സ്നേഹിച്ചു തുടങ്ങിയത്. കൃത്യമായി നിരൂപണങ്ങൾ നോക്കിയ ശേഷം മാത്രം സിനിമയ്ക്ക് പോകുക. ഇപ്പോൾ തിയറ്ററിൽ നിന്നു തന്നെ സിനിമകളുടെ പ്രതികരണങ്ങൾ അറിയാമല്ലോ, പിന്നെ എന്തിനാണ് പോകുന്നത്. ഇഷ്ടം കൊണ്ടുപോകണോ, പോകരുത് എന്നും ധ്യാൻ പറഞ്ഞു . ഇന്നത്തെ ഓഡിയൻസ് ചെറുപ്പക്കാരാണ്. അവരെ ആകർഷിക്കുന്ന തരത്തിലുള്ള സിനിമ ഇറക്കിയില്ലെങ്കിൽ തിയറ്ററില്‍ കാണാൻ ആളുണ്ടാകില്ല.’’എന്നും ധ്യാൻ ശ്രീനിവാസന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News