ബോഡി ഷെയിമിങ്ങിനെ ന്യായീകരിച്ച് നടൻ ദിലീപ്. തങ്കമണി സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി നടൻ ഷെയിമിങ്ങിനെ ന്യായീകരിച്ച് സംസാരിച്ചത്.
ദിലീപ് പറഞ്ഞത്
ഫ്രണ്ട്‌സ് തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുമ്പോഴാണ് ഹാസ്യമുണ്ടാകുന്നത്. സിനിമയിലും അതേ സാഹചര്യമാണ്. അവിടെ സംസാരിക്കുന്നത് സിനിമയാണ്. ആ കഥാപാത്രങ്ങളെയാണ് കളിയാക്കുന്നത്. ഇപ്പോള്‍ എന്താണവസ്ഥയെന്ന് വെച്ചാല്‍ നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. ബോഡി ഷെയ്മിങ്ങിന്റെ കാര്യം പറഞ്ഞിട്ട് നമ്മളെ തടയും. അത് പറയണ്ട അത് ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞാണ് ഇവര്‍ തടയുക.
അപ്പോള്‍ ഞാന്‍ അവരോട് ചോദിക്കും ഇതൊരു നിയമമാണോ…? നിയമമുണ്ടെങ്കില്‍ നമ്മളത് പാലിക്കണം. ഇതിപ്പോള്‍ കുറച്ച് ആള്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന വിഷയമല്ലേ… അതിനെ അതിന്റെ വഴിക്ക് വിടൂ. അവര്‍ പറഞ്ഞോട്ടെ നമുക്കെന്താ. എന്നെയൊരാള്‍ കളിയാക്കുന്നതില്‍ എനിക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്താ കുഴപ്പം.
നമ്മള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അങ്ങനയുള്ള കാര്യങ്ങള്‍ നോക്കിയാല്‍ സിനിമ വളരെ ഡ്രൈയാവും. ഒരുപാട് സിനിമകളില്‍ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും. എത്ര കഥാപാത്രങ്ങള്‍ എന്നെ കളിയാക്കുന്നുണ്ട്…? കുഞ്ഞിക്കൂനനില്‍ കൂനുള്ള കഥാപാത്രം മുടന്തുള്ള കഥാപാത്രത്തെ കളിയാക്കുന്ന സീനുണ്ട്. അത് കളിയാക്കലിന്റെ രീതിയാണ്. അതിനയൊക്കെ തടയുമ്പോള്‍ തമാശ മരിക്കുന്നതായാണ് തോന്നുന്നത്.
എല്ലാത്തിനും ഭയം എന്നൊരു വിഷയമുണ്ടല്ലോ. ഭയപ്പെട്ട് നിന്നാൽ ഒരു പരിപാടിയും നടക്കില്ല. ഇവിടെ നിയമമുണ്ടെങ്കിൽ നിമയത്തെ മാനിക്കണം. ഒരു കാര്യത്തെ നമ്മൾ എങ്ങനെ അപ്രോച്ച് ചെയ്യുന്നു എന്നത് അനുസരിച്ചാണ്. ഒരു കാര്യത്തിൽ നർമ്മം ഉണ്ടെങ്കിൽ ആ നർമ്മത്തെയാണ് നമ്മൾ ബൂസ്റ്റ് ചെയ്യുന്നത്. അല്ലാതെ വേറൊരാളെ ഹേർട്ട് ചെയ്യുന്നതല്ല. വേറൊരാളെ ഹേർട്ട് ചെയ്യുന്നതാണെങ്കിൽ നമ്മൾ ചെയ്യാതിരിക്കുക. നമ്മൾ ശീലിച്ചിരിക്കുന്നത് അതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here