നടനിൽ നിന്ന് സംവിധായകനിലേക്ക്; രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’ ആരംഭിച്ചു

രാജേഷ് മാധവൻ സംവിധായകനാവുന്ന പുതിയ സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും പൂജയും പാലക്കാട് കൊല്ലങ്കോട് വെച്ച് നടന്നു. ഏറെ ജനപ്രീതിയുള്ള നടനും കാസ്റ്റിംഗ് ഡയറക്ടറുമാണ് രാജേഷ് മാധവൻ. ‘പെണ്ണും പൊറാട്ടും’ എന്നാണു സിനിമയുടെ പേര്.

എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിർമാതാവ്. സൂപ്പർ ഹിറ്റ് ചിത്രമായ “ന്നാ താൻ കേസ് കൊട് “നു ശേഷം എസ് ടി കെ ഫ്രെയിംസ് ഒരുക്കുന്ന ചിത്രത്തിൽ നിർമാണ പങ്കാളികളായി ബിനു അലക്സാണ്ടർ ജോർജും ഷെറിൻ റേച്ചൽ സന്തോഷും ചേരുന്നു. സെമി ഫാന്റസി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആണ് ഒരുങ്ങുന്നത്. രവിശങ്കർ ആണ് രചന നിർവഹിക്കുന്നത്.

ALSO READ: ’25 വർഷം മുമ്പ് ആയിരുന്നെങ്കിൽ അതൊരു തമാശയായി കരുതി ചിരിച്ചുതള്ളുമായിരുന്നു, നിങ്ങൾക്ക് അതിന് സാധിച്ചു’: സാനിയ മിർസ

സന്തോഷ് ടി കുരുവിളയുടെ നിർമിച്ച മഹേഷിൻറെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ, ന്നാ താൻ കേസ് കൊട് എന്നീ സൂപ്പർ ഹിറ്റ്‌ സിനിമകൾക്ക് ശേഷമുള്ള പുതിയ ചിത്രമാണ് പെണ്ണും പൊറാട്ടും.

ഛായാഗ്രഹണം സബിൻ ഉറളികണ്ടിയും സംഗീത സംവിധാനം ഡോൺ വിൻസെന്റും എഡിറ്റർ ചമൻ ചാക്കോയും ആർട്ട്‌ രാഖിലും സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസനും മേക്കപ്പ് റോണെക്സ് സേവ്യറും കോസ്റ്റ്യൂം വിശാഖ് സനൽകുമാർ & ഡിനോ ഡേവിസ്‌ എന്നിവരും നിർവഹിക്കും. അസോസിയേറ്റ് ഡയറക്ടറായി ഷെല്ലി ശ്രീസും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാതും നിർവഹിക്കും.

ALSO READ: വെട്രിമാരൻ ചിത്രം വാടിവാസലിൽ നിന്നും സൂര്യ പുറത്ത്? പകരക്കാരനായി ധനുഷ്? ആരാധകർക്കിടയിൽ ആശങ്ക പരാതി വാർത്ത

പോസ്റ്റർ ഡിസൈനർ സർകാസനം. ക്യാമറ അസോസിയേറ്റ് വൈശാഖ്‌ സുഗുണനും ഫിനാൻസ് കൺട്രോളർ ജോബിഷ് ആന്റണിയും ബെന്നി കട്ടപ്പന, മെൽവി ജെ, അരുൺ സി തമ്പി എന്നിവരും ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. പി ആർ ഓ ആയി മഞ്ജു ഗോപിനാഥ്.
കൊല്ലങ്കോടും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News