ഞങ്ങള്‍ ഒന്നൊന്നര മണിക്കൂറുകൊണ്ട് ഒരുങ്ങുമ്പോള്‍ അദ്ദേഹം വെറും പത്ത് മിനിട്ടുകൊണ്ട് കിടിലന്‍ ലുക്കിലെത്തും; ദുല്‍ഖര്‍

മമ്മൂട്ടിക്കൊപ്പം വീട്ടിലുണ്ടാകുന്ന രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കല്യാണമോ പരിപാടിയോ ഉണ്ടെകില്‍ വീട്ടില്‍ ആകെ ബഹളമായിരിക്കും.

എല്ലാവരും തിരക്കിട്ട് ഒരുങ്ങുമ്പോള്‍ വാപ്പച്ചി അവിടെ ഇരുന്ന് ചായ കുടിക്കുകയോ മറ്റുള്ളവരുമായി സംസാരിച്ച് ഇരിക്കുകയോ ആവും. ഇറങ്ങുന്നതിന് ഒരു പത്ത് മിനിട്ട് മുമ്പ് മുറിയില്‍ പോയി ഒരുങ്ങി വരും.

അത് ഒരു അടിപൊളി ലുക്ക് ആയിരിക്കും. ഞങ്ങള്‍ ഒന്നൊന്നര മണിക്കൂറുകൊണ്ട് ഒരുങ്ങുമ്പോള്‍ അദ്ദേഹം വെറും അഞ്ചോ പത്തോ മിനിട്ടുകൊണ്ട് കിടിലന്‍ ലുക്കിലെത്തുമെന്നും ദുല്‍ഖര്‍ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘കല്യാണമോ പരിപാടിയോ ഉണ്ടെകില്‍ വീട്ടില്‍ ആകെ ബഹളമായിരിക്കും. ഹെയര്‍സ്റ്റൈലിസ്റ്റുകളുള്‍പ്പെടെ ഒരുപാട് പേര്‍ അവിടെ ഉണ്ടായിരിക്കും. എല്ലാവരും തിരക്കിട്ട് ഒരുങ്ങുമ്പോള്‍ വാപ്പച്ചി അവിടെ ഇരുന്ന് ചായ കുടിക്കുകയോ മറ്റുള്ളവരുമായി സംസാരിച്ച് ഇരിക്കുകയോ ആവും.

ഇറങ്ങുന്നതിന് ഒരു പത്ത് മിനിട്ട് മുമ്പ് മുറിയില്‍ പോയി ഒരുങ്ങി വരും. അത് ഒരു അടിപൊളി ലുക്ക് ആയിരിക്കും. ഞങ്ങള്‍ ഒന്നൊന്നര മണിക്കൂറുകൊണ്ട് ഒരുങ്ങുമ്പോള്‍ അദ്ദേഹം വെറും അഞ്ചോ പത്തോ മിനിട്ടുകൊണ്ട് കിടിലന്‍ ലുക്കിലെത്തും. പിന്നെ എല്ലാ ലൈം ലൈറ്റും വാപ്പച്ചിയിലേക്കായിരിക്കും, അത് ഞങ്ങള്‍ക്ക് തന്നെ അറിയാം,’ ദുല്‍ഖര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News