സെൽഫി എടുക്കാൻ ആളുകൾ വരുമ്പോൾ ഞാൻ ഓടും, അതിനൊരു കാരണം ഉണ്ട്, ചില കാര്യങ്ങൾ തനിക്ക് പ്രധാനപ്പെട്ടതാണെന്ന് ഫഹദ് ഫാസിൽ

സ്വകാര്യ ജീവിതത്തിന് ധാരാളം പ്രാധ്യാന്യം നൽകുന്ന വ്യക്തിയാണ് നടൻ ഫഹദ് ഫാസിൽ. നിരവധി അഭിമുഖങ്ങളിൽ താരം അത് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആളുകൾ സെൽഫി എടുക്കുന്നതിനെ കുറിച്ചും ജീവിതത്തിൽ സ്വകാര്യതയ്ക്ക് താൻ നൽകുന്ന പ്രാധാന്യത്തെ കുറിച്ചും ഫഹദ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രമുഖ മാധ്യമത്തിന് നൽകുന്ന അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

ഫഹദ് പറഞ്ഞത്

ALSO READ: ഒത്തില്ല… വിശ്വാസികളെ ചൂണ്ടയിട്ട് പിടിക്കാൻ ‘ജയ് ഗണേഷ്’ എന്ന് പേരിട്ടു, കിട്ടിയത് വെറും മുടക്ക് മുതൽ മാത്രം; ബോക്സോഫീസിൽ ദയനീയ പരാജയം

ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കുമ്പോള്‍ ഞാന്‍ അത്ര കംഫര്‍ട്ടബിള്‍ ആവാറില്ല. ഓടാനാണ് എനിക്ക് തോന്നാറുള്ളത്. എന്റെ ആരാധകര്‍ ഒരിക്കലും തന്നെ കൂടി നില്‍ക്കാറില്ല, മറിച്ച് എന്നെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വകാര്യജീവിതത്തെ വിലമതിക്കാറുണ്ട്. സെല്‍ഫികള്‍ അത്ര ഇഷ്ടപെടാറില്ല. ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കുമ്പോള്‍ ഞാന്‍ അത്ര കംഫര്‍ട്ടബിള്‍ ആവാറില്ല. പോസ് ചെയ്യുന്നതില്‍ ഞാന്‍ അത്ര നല്ലതല്ല.

ALSO READ: ‘മെല്ലെയൊന്നു പാടി നിന്നെ ഞാനുറക്കിയോമനേ’, ഇളയരാജയുടെ ആത്മാവിൽനിന്ന് ഒരു ഗാനം ഒഴുകിവരുന്നത് ഞാൻ നേരിട്ട് കണ്ടു; പാട്ടിന് പിന്നിലെ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്

പ്രശസ്തിക്കും താരപദവിക്കുമപ്പുറം എനിക്ക് സ്വകാര്യത പ്രധാനമാണ്. അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം പുറത്തുപോകുമ്പോള്‍ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യുന്നതില്‍ എനിക്ക് അത്ര താല്‍പര്യമില്ല. സിനിമയും സ്വകാര്യ ജീവിതവും രണ്ടും രണ്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News