‘ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിൽ’, ഇതേക്കുറിച്ച് ആളുകളെ അറിയിക്കാനാണ് അങ്ങനെ ചെയ്തതെന്ന് ഫഹദ്

എതിരില്ലാതെ അഭിനയത്തിന്റെ സകല സാധ്യതകളും ഉപയോഗിക്കുന്ന നടന്മാരിൽ ഒന്നാമതെത്തി നിൽക്കുന്ന നടനാണ് ഫഹദ് ഫാസിൽ. പുതിയതായി പുറത്തിറങ്ങിയ ഫഹദ് ചിത്രം ആവേശം ബോക്സോഫീസിൽ ആറ് ദിവസം കൊണ്ട് 55 കോടിയിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഹോംബാലെ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ധൂമം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തത്തിനിടയിലായിരുന്നു ധൂമത്തെ കുറിച്ച് ഫഹദ് പറഞ്ഞത്.

ALSO READ: ‘വിനയ് ഫോർട്ടിന്റെ ആ വൈറൽ ലുക്ക്, സണ്ണി വെയ്നിന്റെ മുറിമീശ ഗെറ്റപ്പ്’, അപ്പന് ശേഷം മജുവിന്റെ ‘പെരുമാനി’ വരുന്നു; മോഷൻ പോസ്റ്റർ പുറത്ത്

‘ചില കാര്യങ്ങള്‍ സിനിമയാക്കാന്‍ പറ്റുന്നവയായിരിക്കില്ല. ആളുകള്‍ക്ക് മനസിലാവുന്നതിനും അപ്പുറമായിരിക്കും അത്. അങ്ങനെയുള്ള കഥകള്‍ കേള്‍ക്കുമ്പോള്‍ മികച്ച ആശയമായി തോന്നും. സിനിമയായാല്‍ മികച്ച അവസരമാണെന്ന് കരുതും. പക്ഷേ സിനിമയാക്കി കഴിഞ്ഞാല്‍ അത് വര്‍ക്കാവില്ല. ഞാന്‍ പുകവലിക്കുന്ന ആളാണ്. അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് എനിക്ക് പറയാനാവില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിലാണ്. ഇതേക്കുറിച്ച് ആളുകളെ അറിയിക്കണമെന്ന് മാത്രമേ ഞാന്‍ കരുതിയുള്ളൂ’, ഫഹദ് ഫാസില്‍ പറഞ്ഞു.

ALSO READ: ഏറ്റവും കൂടുതൽ സഹായിച്ചത് ആര്? ബ്ലെസി പറഞ്ഞ ആ ഒരാൾ ആര്? തന്നെ സഹായിച്ചവരുടെ പേരുകൾ വെളിപ്പെടുത്തി നജീബ്, ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് സോഷ്യൽ മീഡിയ

ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ ധൂമം ബോക്സോഫീസിൽ പരാജയപ്പെട്ട ചിത്രമായിരുന്നു. പവന്‍ കുമാറാണ് ഈ ഫഹദ് ചിത്രം സംവിധാനം ചെയ്തത്. കെ ജി എഫ് നിർമാതാക്കൾ ഫഹദിനൊപ്പം എത്തുന്നു എന്നതായിരുന്നു ധൂമത്തിന്റെ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News