സത്യഭാമക്കെതിരെ ഫഹദ് ഫാസിൽ, പ്രതികരണം ആലുവ യു സി കോളജിൽ വെച്ച്, കയ്യടിച്ച് ആരാധകർ

നടനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്‌ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച നർത്തകി സത്യഭാമയ്ക്ക് മറുപടി നൽകി നടൻ ഫഹദ് ഫാസിൽ. സത്യഭാമയുടെ പരാമര്‍ശം തെറ്റാണെന്ന് ഫഹദ് വേദിയിൽ വെച്ച് വിദ്യാർത്ഥികളോട് പ്രതികരിച്ചു. പുതിയ ചിത്രമായ ആവേശത്തിന്റെ പ്രൊമോഷനായി ആലുവ യുസി കോളേജില്‍ എത്തിയതായിരുന്നു താരം.

ALSO READ: ‘അദിതിയും സിദ്ധാര്‍ത്ഥും വിവാഹിതർ, സ്വകാര്യമായി ചടങ്ങുകൾ’, വാർത്തകളും ചിത്രവും ഏറ്റെടുത്ത് ആരാധകർ: സത്യാവസ്ഥയെന്ത്?

നിരവധി അഭിനേതാക്കളും മറ്റും സത്യഭാമയുടെ വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ചിരുന്നു. ആരും സവർണ്ണ മേധാവിത്വത്തോട് ചേർന്ന് നിൽക്കുന്ന സത്യഭാമയുടെ നിലപാടിനെ അനുകൂലിച്ചിരുന്നില്ല. രൂക്ഷ വിമർശനമാണ് പലരും ഈ വിഷയത്തിൽ നർത്തകിക്കെതിരെ ഉന്നയിച്ചത്.

ALSO READ: എവിടെ ഭാഗ്യവാനെ താങ്കൾ? സമ്മർ ബംബർ ലോട്ടറി ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്; വിറ്റത് പയ്യന്നൂരിലെ രാജരാജേശ്വരി ഏജന്‍സി

അതേസമയം, ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ല’, എന്നായിരുന്നു സത്യഭാമ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News