‘രണ്ട് സിനിമ മാത്രം ചെയ്ത് മടങ്ങിപ്പോകാനായിരുന്നു പ്ലാൻ, പക്ഷെ ആ സംഭവം എന്നെ അതിന് അനുവദിച്ചില്ല’, ജീവിതം മാറ്റിമറിച്ച സംഭവത്തെ കുറിച്ച് ഫഹദ്

വലിയൊരു പരാജയത്തിന് ശേഷം മലയാള സിനിമയിലേക്ക് മാസ് എൻട്രി നടത്തിയ നടനാണ് ഫഹദ് ഫാസിൽ. കയ്യെത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിൽ വേഷമിട്ടതിന് ശേഷം ഫഹദ് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും തുടർന്ന് വർഷങ്ങൾക്ക് ശേഷം ചാപ്പാ കുരിശിലൂടെ മികച്ച തിരിച്ചുവരവ് നടത്തുകയുമായിരുന്നു. തൻ്റെ റീ എൻട്രിയെ കുറിച്ച് ഫഹദ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഫഹദ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ഫഹദ് ഫാസിൽ പറഞ്ഞത്

ALSO READ: വിദ്വേഷ പ്രചാരണങ്ങളെ മറികടന്ന് ടർബോ എത്ര നേടി? ഒഫീഷ്യൽ കളക്ഷൻ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി; ഇതാണ് ശരിയായ മലയാളികളുടെ മറുപടി

തിരിച്ചു വന്ന സമയത്ത് രണ്ട് സിനിമ മാത്രം ചെയ്ത് മടങ്ങിപ്പോവുക എന്ന് മാത്രമായിരുന്നു എന്റെ പ്ലാന്‍. അത് കഴിഞ്ഞ് ഇതുവരെ എനിക്ക് കിട്ടിയത് മുഴുവന്‍ ബോണസാണ്. എന്നാല്‍ എന്റെ വിസ പുതുക്കി കിട്ടിയില്ല, കുറേക്കാലം വീട്ടില്‍ വെറുതേ ഇരിക്കേണ്ടി വന്നു. ആ സമയത്ത് എന്റെ ഉമ്മ ചോദിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു ‘എന്താണ് ഭാവി പരിപാടി’ എന്ന്.

ഞാന്‍ ഒരു സിനിമയുടെ കഥ എഴുതാന്‍ പോവുകയാണെന്ന് മറുപടി പറഞ്ഞു. അമ്മയെ പറ്റിക്കാന്‍ വേണ്ടിയാണ് അന്ന് അങ്ങനെ പറഞ്ഞത്. ആ സമയത്ത് അച്ഛന്റെ സുഹൃത്തും സംവിധായകനുമായ രഞ്ജിത്ത് എന്നെ ഒരു സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നത്. ആ സിനിമ ചെയ്ത ശേഷം ഒരു സിനിമ കൂടി എനിക്ക് കിട്ടി. അതുകൂടി ചെയ്ത് കഴിഞ്ഞ് തിരിച്ചുപോകാം എന്ന് പ്ലാന്‍ ചെയ്തു.

ALSO READ: ‘വിട്ടുവീഴ്ചകള്‍ക്ക് തയാറായാലെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയൂ എന്ന സാഹചര്യത്തിൽ സ്ത്രീകളുടെ പ്രാധിനിധ്യം ഇല്ലെന്ന് പറയുന്നതിൽ അത്ഭുതമില്ല’, ദീദി ദാമോദരൻ

എന്നാല്‍ ആ സിനിമക്ക് ശേഷം ചാപ്പാ കുരിശിന്റെ കഥ കേട്ടു, അതും ചെയ്തു. പിന്നീട് ഈ സമയം വരെ എനിക്ക് കിട്ടിയതൊക്കെ ബോണസാണ്. ഒരിക്കലും ഇത്രയും കാര്യങ്ങള്‍ എന്റെ ലക്ഷ്യമല്ലായിരുന്നു. അതൊക്കെ സംഭവിച്ചുപോയതാണ്. അല്ലാതെ വേറൊന്നുമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk