രജനിയോടൊത്ത് ‘ആവേശ’മാകാന്‍ മലയാളത്തിന്റെ രംഗണ്ണന്‍; വേട്ടയ്യന്‍ ഒക്ടോബറില്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനി ചിത്രം വേട്ടയ്യനില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍. ടി.ജെ. ജ്ഞാനവേല്‍ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി ഫഫ ഡബ്ബിങ് ആരംഭിച്ചു കഴിഞ്ഞതായുള്ള വിവരമാണ് ഇപ്പോള്‍ ആരാധകരെ രോമാഞ്ചത്തിലാക്കുന്നത്.

ALSO READ: ‘തലവൻ തുടരും’ ഇന്ത്യൻ ടീം ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ തന്നെ, പൂർണ വിശ്വാസമെന്ന് ബിസിസിഐ

‘ആവേശ’ത്തിന്റെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിനു ശേഷം എത്തുന്ന ഫഹദ് ചിത്രം ആയതിനാല്‍ ഏറെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ഈ വാര്‍ത്തയെ കാണുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ‘വേട്ടയ്യനായുള്ള ഡബ്ബിങ് ആരംഭിച്ചു. ഫഫയുടെ ഡബ്ബിങ് സെഷനിലേക്ക് ഒരു നോട്ടം’ എന്ന കുറിപ്പോടെയാണ് അണിയറ പ്രവര്‍ത്തകര്‍ വിശേഷം പങ്കുവെച്ചത്.

ALSO READ: സംഗതി ഡാര്‍ക്കാണെങ്കിലും കളറാണ് ചോക്ലേറ്റ്; കലക്കനാണ് ഗുണങ്ങള്‍

ഒരു യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റര്‍ടെയ്‌നറാണ് വേട്ടയ്യന്‍ എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. രജനീകാന്ത് പൊലീസ് ഓഫിസറായി എത്തുന്ന ചിത്രം ഒക്ടോബറിലാണ് റിലീസ് ആകുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രത്തില്‍ ഫഹദിനെ കൂടാതെ അമിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി.എം. സുന്ദര്‍, രോഹിണി തുടങ്ങി വലിയൊരു താരനിരയാണ് ഉള്ളത്. തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ്‌ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News