ചെറുപ്പത്തിൽ തങ്ങൾ ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആയിരുന്നു, എനിക്ക് മുന്നേ ചിദംബരം അഭിനയിക്കാൻ തുടങ്ങി: ഗണപതി

റിലീസ് ദിവസം മുതൽ വൻ പ്രതികരണവുമായി തിയേറ്ററുകളിൽ നിറഞ്ഞ സദസിലോടുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ബോക്സ്ഓഫീസ് കളക്ഷനുമായി ചിത്രം ചരിത്രം തിരുത്തുകയാണ്. സൗബിൻ, ഗണപതി, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ: ‘മതനിരപേക്ഷ നിലപാട് മാധ്യമങ്ങൾ സ്വീകരിക്കണം’: മുഖ്യമന്ത്രി
ഗണപതിയുടെ സഹോദരനായ ചിദംബരം ആണ് മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ. ചിത്രത്തിന്റെ കാസ്റ്റിങ്ങ് ഡയറക്ടർ കൂടിയാണ് ഗണപതി. ഇപ്പോഴിതാ തനിക്ക് മുമ്പേ ചിദംബരം അഭിനയിക്കാൻ തുടങ്ങിയെന്നാണ് ഗണപതി പറയുന്നത്. ചെറുപ്പത്തിൽ തങ്ങൾ ഇരുവരും ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആയിരുന്നുവെന്നും പിന്നീട് തനിക്ക് മുമ്പേ ചിദംബരം അഭിനയിക്കാൻ തുടങ്ങി എന്നും ഗണപതി പറഞ്ഞു. ചിദംബരവും താനും ചെറുപ്പം മുതലേ ഒരുമിച്ച് വർക്ക്‌ ചെയ്യുന്നുണ്ട്. പണ്ട് കുറേ മെഗാ സീരിയലുകളിൽ ഞങ്ങൾ ഡബ്ബ് ചെയ്തിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഒന്നിച്ച് വർക്ക്‌ ചെയ്യാൻ തുടങ്ങിയത്.ഒരു മാസം കഴിഞ്ഞ് ചിദുവിന് മനസിലായി അത് തനിക്ക് പറ്റിയ പണിയല്ലെന്ന്. അവൻ അത് വിട്ടു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അത് വിട്ടു.

ചിദു കാരണമാണ് സത്യത്തിൽ ഞാൻ നടനാവുന്നത് എന്നാണ് ഗണപതി പറഞ്ഞത്. ആലിപ്പഴം എന്നൊരു സീരിയലിൽ ചിദു മുഴുനീള വേഷത്തിൽ അഭിനയിക്കുമായിരുന്നു. ആ സമയത്ത് സെറ്റിൽ നിന്നുള്ള ഡിന്നർ വീട്ടിലേക്ക് ചിദു കൊണ്ടുവരും. ഇടയ്‌ക്ക് എനിക്ക് തരും ചിലപ്പോൾ തരില്ല. അത് എനിക്ക് വലിയ പ്രശ്നമായിരുന്നു. ആ ചപ്പാത്തിയും ചിക്കൻ കറിയും എനിക്ക് കിട്ടണം എന്നുള്ളത് കൊണ്ടും എന്നെ പിക്ക് ചെയ്യാൻ ഒരു കാറും വരണം എന്നുള്ളതും കൊണ്ടാണ് എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ഇൻസ്പിറേഷൻ ഉണ്ടാവുന്നത്,’ എന്നുമാണ് ഒരു അഭിമുഖത്തിൽ ഗണപതി പറഞ്ഞത് .

ALSO READ:വിവരാവകാശ നിയമം; സൗജന്യ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News