ബോളിവുഡ് നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേർന്നു

ബോളിവുഡ് നടന്‍ ഗോവിന്ദ മഹാരാഷ്ട്രയില്‍ ശിവസേനയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശനം. 14 വര്‍ഷത്തിനു ശേഷമാണ് താരം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താരത്തിന്റെ രാഷ്ട്രീയപ്രവേശനം.

ALSO READ: ‘വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ’, കുറിപ്പ് പങ്കുവെച്ച് ജയസൂര്യ

ഷിന്‍ഡെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അംഗത്വം സ്വീകരിച്ചത്. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍നിന്നും ഗോവിന്ദ ജനവിധി തേടുമെന്നാണ് സൂചന. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം താന്‍ തിരിച്ചെത്തി എന്നാണ് അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞത്.

ALSO READ: രാമേശ്വരം കഫേ സ്ഫോടനക്കേസ്; ഒരാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News