‘താരങ്ങളെങ്കിലും കല്യാണം സിമ്പിളായി ഭൂമിയിൽ തന്നെ’, നടൻ ഹക്കിം ഷാജഹാനും നടി സനാ അല്‍ത്താഫും വിവാഹിതരായി

നടൻ ഹക്കിം ഷാജഹാനും നടി സനാ അല്‍ത്താഫും വിവാഹിതരായി. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇരുവരും വിവാഹകാര്യം അറിയിച്ചത്. രജിസ്റ്റർ വിവാഹമായിരുന്നു. ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ALSO READ: 18+ വീഡിയോകൾ മാത്രം ചെയ്യുന്ന ഉല്ലുവിന് പുതിയ ഒടിടി പ്ലാറ്റ്‌ഫോം, സംപ്രേക്ഷണം ചെയ്യുക പുരാണ ഭക്തി സീരിയലുകൾ; ഇനി സ്വൽപ്പം ഭാരത സംസ്കാരമെന്ന് സിഇഒ

പ്രണയവിലാസം എന്ന സിനിമയാണ് മലയാളത്തിൽ ഹക്കിമിന് കരിയർ ബ്രെക്ക് നൽകിയത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് താരം ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ തന്നെ ചാർളിയിൽ സഹ സംവിധായകനായും പ്രവർത്തിച്ചിരുന്നു.

ALSO READ: കാത്തിരുന്ന കല്യാണം? ‘ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നുവെന്ന് പ്രഭാസ്’, ആളെ കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയ

ദുൽഖറിന്റെ സഹോദരിയായി വിക്രമാദിത്യനിലാണ് സന അഭിനയരംഗത്തേക്കു കാലെടുത്തുവെച്ചത്. മറിയം മുക്കിൽ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും, റാണി പത്‌മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ സിനിമകളിലും സന അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News