‘ആള് വേറെ ലെവലാണ്’, ഫഹദ് ഫാസിൽ ഐസ്ക്രീം വാങ്ങിത്തന്ന കഥ പറഞ്ഞ് ഹരിശ്രീ അശോകൻ

നടൻ ഫഹദ് ഫാസിൽ തനിക്കും ചാക്കോച്ചനും ഐസ്ക്രീം വാങ്ങിത്തന്ന കഥ പറയുകയാണ് മലയാളികളുടെ പ്രിയ താരമായ ഹരിശ്രീ അശോകൻ. അനിയത്തിപ്രാവ് സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ സംഭവമാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹരിശ്രീ അശോകൻ പറഞ്ഞത്.

ഹരിശ്രീ അശോകൻ പറഞ്ഞ കഥ

ALSO READ: ‘നിങ്ങൾ കണ്ട ഗോൾഡ് എൻ്റെ ഗോൾഡല്ല’, ലോഗോ മാത്രമേ എന്റേതുള്ളൂ, മറ്റെല്ലാം പൃഥ്വിയുടെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും

ഷൂട്ടിംഗ് നടക്കുന്ന സമയത്ത് പൊള്ളാച്ചിയില്‍ ശരിക്കും ഞങ്ങളുടെ സ്‌പോണ്‍സര്‍ ഫഹദായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ എന്നേയും ചാക്കോച്ചനേയും ഫഹദ് കൊണ്ടുപോവും. എന്നിട്ട് ഒരുപാട് ഐസ്‌ക്രീം മേടിച്ചുതരും. ഫഹദ് ആള് വേറെ ലെവലാണ്. ഡെയ്‌ലി അങ്ങനെയാണ് അവൻ ചെയ്യാറുള്ളത്.

അനിയത്തിപ്രാവ് ഷൂട്ടിംഗ് സമയത്ത് സംവിധായകൻ ഫാസിലുമൊത്തുണ്ടായ അനുഭവവും ഹരിശ്രീ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. ഫാസിലിന്റെ ആ വാക്ക് തന്നെ കരയിപ്പിച്ചിട്ടുണ്ടെന്നും, ഷൂട്ട് കഴിഞ്ഞ് യാത്ര പറയുമ്പോൾ ഭയങ്കര ടച്ചിങ്ങായിരുന്നുവെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

ഫാസിലുമൊത്തുള്ള അനുഭവം

ALSO READ: ‘ഇത് എന്റെ അവസാനത്തെ കത്ത്, ഗാസയില്‍ നല്ലൊരു ഭാവി സ്വപ്നം കണ്ടതില്‍ ഖേദിക്കുന്നു’; കുഞ്ഞുങ്ങൾക്ക് കത്തെഴുതി അല്‍ജസീറ മാധ്യമപ്രവര്‍ത്തക

അനിയത്തി പ്രാവിലെ പാട്ട് സീനായിരുന്നു എന്റെ അവസാന ഷോട്ട്. അത് കഴിഞ്ഞപ്പോള്‍ എല്ലാവരും കയ്യടിച്ചു. അപ്പോള്‍ ഫാസില്‍ സാര്‍ അവിടെ ഇല്ല. അദ്ദേഹം മാറിനിന്ന് സിഗരറ്റ് വലിക്കുകയാണ്. അദ്ദേഹത്തിന് അടുത്തേക്ക് പോയി സാറെ എന്റെ കഴിഞ്ഞു എന്ന് പറഞ്ഞു. കഴിഞ്ഞോ, പോവാണോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു ടോണിലാണ് സാര്‍ ചോദിക്കുന്നത്. ഞാന്‍ കരഞ്ഞുപോയി. പൊട്ടിക്കരയുകയാണ് ഞാന്‍. ഭയങ്കര ടച്ചിങ്ങായിരുന്നു അപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News